Sports

മറ്റ് ടീം അംഗങ്ങള്‍ക്ക് മുന്‍പേ രോഹിത് നാട്ടിലെത്തി; ശ്രദ്ധയില്ലാതെ കുഞ്ഞിനെ പരിചരിച്ചതില്‍ വിമര്‍ശനം

റിതികയ്ക്കും, മകള്‍ സമയ്‌റയ്ക്കും ഒപ്പം മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത്തിനെ ആരാധകരും ഫോട്ടോഗ്രാഫേഴ്‌സും വളഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ലോകകപ്പ് ഫൈനല്‍ കഴിഞ്ഞതിന് ശേഷമാവും ഇന്ത്യന്‍ ടീം നാട്ടിലേക്ക് മടങ്ങുക എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ മറ്റ് ടീം അംഗങ്ങള്‍ക്ക് മുന്‍പേ നാട്ടിലെത്തി. 

റിതികയ്ക്കും, മകള്‍ സമയ്‌റയ്ക്കും ഒപ്പം മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത്തിനെ ആരാധകരും ഫോട്ടോഗ്രാഫേഴ്‌സും വളഞ്ഞു. തന്റെ എസ് യുവിയുടെ ഡ്രൈവിങ് സീറ്റിലേക്കെത്തി രോഹിത് തന്നെയാണ് ഡ്രൈവ് ചെയ്തത്. രോഹിത്തിന്റെ വരവ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്. 

എന്നാല്‍, വാഹനത്തില്‍ കുഞ്ഞിന് വേണ്ടി സീറ്റ് ഒരുക്കാത്തതിന്റെ പേരില്‍ ശ്രദ്ധയില്ലാത്ത പിതാവ് എന്ന് ആരോപിച്ച് വിമര്‍ശനവും രോഹിത്തിന് നേര്‍ക്ക് ആരാധകര്‍ ഉന്നയിക്കുന്നു. മുന്‍ സീറ്റില്‍ ഭാര്യ റിതിക കുഞ്ഞിനെ മടിയിലിരുത്തിയതിനെയാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. 

എന്തുകൊണ്ട് കണ്‍വേര്‍ട്ടബിള്‍ ബേബി സീറ്റ് രോഹിത്തിന് ഒരുക്കാറായില്ലെന്നാണ് ഇവരുടെ ചോദ്യം. ഇങ്ങനെ വിമര്‍ശനവുമായി ഒരു വിഭാഗം എത്തിയെങ്കിലും, ലോകകപ്പിലെ രോഹിത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ചും ആരാധകര്‍ എത്തുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കൊച്ചിയില്‍ 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്‍; ഇന്ത്യയെ വീഴ്ത്തി പരമ്പരയില്‍ ഒപ്പമെത്തി വിന്‍ഡീസ്

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും