Sports

മായങ്കും സിറാജും കാത്തിരിക്കണം, രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു

 വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനുള്ള പന്ത്രണ്ടംഗ ഇന്ത്യന്‍  ടീമിനെ പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്


 വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനുള്ള പന്ത്രണ്ടംഗ ഇന്ത്യന്‍  ടീമിനെ പ്രഖ്യാപിച്ചു. ഒന്നാം ടെസ്റ്റിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തുകയായിരുന്നു സെലക്ടര്‍മാര്‍. ഇതോടെ മായങ്ക് അഗര്‍വാളിനും, മുഹമ്മദ് സിറാജിനും ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് വ്യക്തം. 

രണ്ടാം ടെസ്റ്റിലും ജയം പിടിച്ച്, സ്വന്തം മണ്ണില്‍ മാത്രം ജയിച്ചു കയറി ആത്മസംതൃപ്തിയടയുന്ന എന്ന ചീത്തപ്പേര് മാറ്റുകയെന്നതാണ് ഓസീസ് പര്യടനം മുന്നില്‍ നില്‍ക്കെ കോഹ് ലിയുടേയും സംഘത്തിന്റേയും ലക്ഷ്യം. ടീമില്‍ മാറ്റം വരുത്താതെ, ഓസീസ് പര്യടനത്തിന് മുന്‍പ് സ്ഥിരതയാര്‍ന്ന ടീമിനെ രൂപപ്പെടുത്തുകയാണ് മാനേജ്‌മെന്റിന്റെ മുമ്പിലെ കടമ്പ.

ദക്ഷിണാഫ്രിക്കയിലും, പിന്നാലെ ഇംഗ്ലണ്ടിലും ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ജയിച്ചു കയറിയതില്‍ ഭൂരിഭാഗവും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും. ആ ചീത്തപ്പേര് മാറ്റാന്‍ ഓസീസ് പര്യടനം കോഹ് ലിക്കും സംഘത്തിനും നിര്‍ണായകമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT