Sports

മുഖം രക്ഷിക്കാന്‍ ഇംഗ്ലണ്ട്; ആത്മവിശ്വാസത്തോടെ ഓസീസ്; ആഷസ് അഞ്ചാം ടെസ്റ്റ് ഇന്ന് മുതല്‍

ഓസ്‌ട്രേലിയ- ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിന് ഇന്ന് തുടക്കം

Author : സമകാലിക മലയാളം ഡെസ്ക്

ഓവല്‍: ഓസ്‌ട്രേലിയ- ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിന് ഇന്ന് തുടക്കം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1 എന്ന നിലയില്‍ ഓസ്‌ട്രേലിയ മുന്നില്‍ നില്‍ക്കുന്നു. ഇന്ന് തുടങ്ങുന്ന പോരാട്ടം വിജയിച്ച് പരമ്പര സമനിലയിലാക്കി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇംഗ്ലണ്ട്. രണ്ട് മത്സരങ്ങള്‍ വിജയിച്ച ഓസീസ് പരമ്പര കൈവിടില്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്. നിലവിലെ ചാമ്പ്യന്‍മാരെന്ന നിലയില്‍ കിരീടം അവര്‍ തന്നെ കൈവശം വയ്ക്കും. 

പ്രധാനമാറ്റങ്ങളോടെയാണ് ഇംഗ്ലണ്ട് ടീമിനെ ഇറക്കുന്നത്. ബാറ്റ്‌സ്മാന്‍ ജാസന്‍ റോയിയെ ടീമില്‍ നിന്ന് ഒഴിവാക്കി ഒപ്പം ബൗളറായ ക്രെയ്ഗ് ഓവര്‍ട്ടനും ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞിട്ടില്ല. സാം കുറാന്‍, ക്രിസ് വോക്‌സ് എന്നിവരെയാണ് പകരം ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓസീസ് ടീമില്‍ മിച്ചല്‍ മാര്‍ഷ് ഉള്‍പ്പെട്ടിട്ടുണ്ട്. 

മൂന്നാം ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ വിജയശില്‍പി ബെന്‍ സ്‌റ്റോക്‌സ് ബാറ്റ്‌സ്മാന്റെ റോളില്‍ മാത്രമാകും അഞ്ചാം ടെസ്റ്റിനുള്ള ടീമില്‍ ഉണ്ടാവുക. തോളിനേറ്റ പരിക്കിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ബൗളങില്‍ നിന്ന് ഒഴിവാക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT