Sports

മുങ്ങുന്ന എസി മിലാനെ രക്ഷിക്കാന്‍ സാക്ഷാല്‍ സ്ലാട്ടന്‍; പഴയ ക്ലബിനൊപ്പം വീണ്ടും 

ഈ സീസണ്‍ അവസാനം വരെയാണ് കരാര്‍. എസി മിലാന് വേണ്ടി 85 കളികളില്‍ നിന്ന് 56 ഗോളുകളാണ് ഇബ്രാഹിമോവിച്ച് നേടിയത്

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് വീണ്ടും എസി മിലാനില്‍. 2010 മുതല്‍ 2012 വരെ സീരി എ ടീമിനൊപ്പമായിരുന്ന ഇബ്രാഹിമോവിച്ച് സീസണില്‍ എസി മിലാന്‍ പ്രയാസം നേരിടുന്ന ഘട്ടത്തിലാണ് തിരികെയെത്തുന്നത്. 

ഈ സീസണ്‍ അവസാനം വരെയാണ് കരാര്‍. എസി മിലാന് വേണ്ടി 85 കളികളില്‍ നിന്ന് 56 ഗോളുകളാണ് ഇബ്രാഹിമോവിച്ച് നേടിയത്. ഈ സീസണില്‍ സീരി എയില്‍ നിലവില്‍ 11ാം സ്ഥാനത്താണ് ഇബ്രാഹിമോവിച്ച്. അടുത്ത സീസണില്‍ തരംതാഴ്ത്തപ്പെടാതിരിക്കാനുള്ള റെലഗേഷന്‍ പോയിന്റില്‍ നിന്ന് ആഴ് പോയിന്റ് മാത്രം മുകളില്‍. 

ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന ക്ലബിലേക്കും, സ്‌നേഹിക്കുന്ന മിലാന്‍ നഗരത്തിലേക്കും ഞാന്‍ തിരികെയെത്തുന്നു എന്നാണ് ഇബ്രാഹിമോവിച്ച് പറഞ്ഞത്. ഈ സീസണിന്റെ ഗതി മാറ്റാന്‍ ടീം അംഗങ്ങള്‍ക്കൊപ്പം എനിക്ക് സാധ്യമായതെല്ലാം ചെയ്യും, സ്ലാട്ടന്‍ പറഞ്ഞു. 2010ല്‍ ബാഴ്‌സയില്‍ നിന്ന് ലോണായാണ് ഇബ്രാഹിമോവിച്ച് എസി മിലാനിലേക്ക് എത്തിയത്. ആ സീസണില്‍ സീരി എ കിരീടം എസി മിലാന്‍ നേടിയതോടെ 2011ല്‍ ഇബ്ര എസി മിലാന്റെ സ്വന്തം താരമായി. 

ഇറ്റലിയിലെ അന്തരീക്ഷം നന്നായി അറിയാവുന്ന താരമാണ് ഇബ്രാഹിമോവിച്ച്. മൂന്ന് ഇറ്റാലിയന്‍ ക്ലബുകള്‍ക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്. 2004ല്‍ യുവന്റിസിലേക്കും, 2006ല്‍ ഇന്റര്‍ മിലാനിലേക്കും. 2010ല്‍ എ സി മിലാനിലേക്കും ഇബ്ര എത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT