Sports

മൂന്നല്ല, രണ്ട് ഇതിഹാസങ്ങൾ മാത്രം; അനുഷ്കയെ വെട്ടി ആരാധകർ

ഫെഡറര്‍ക്കും കോഹ്‌ലിക്കുമൊപ്പം അനുഷ്‌കയേയും ഇതിഹാസം എന്ന് വിശേഷിപ്പിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്‌ക ശര്‍മയും ഓസ്ട്രേലിയന്‍ ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റ് കാണാൻ പോയതും അവർ പങ്കുവച്ച ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്കൊപ്പം ഇരുവരും ചേർന്ന് നില്‍ക്കുന്ന ചിത്രം ഓസ്ട്രേലിയന്‍ ഓപണ്‍ അധികൃതര്‍ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലും ട്വിറ്റര്‍ ഹാന്‍ഡിലിലും പോസ്റ്റ് ചെയ്തു. 

എന്നാല്‍ ഇതിന് ഓസ്ട്രേലിയന്‍ ഓപണ്‍ അധികൃതര്‍ നല്‍കിയ കുറിപ്പ് ക്രിക്കറ്റ്, ടെന്നീസ് ആരാധകര്‍ക്ക് അത്രയ്ക്കങ്ങ് രസിച്ച മട്ടില്ല. മൂന്ന് ഇതിഹാസങ്ങള്‍ എന്ന കുറിപ്പോടെയാണ് ഫെഡറര്‍ക്കൊപ്പം കോഹ്‌ലിയും അനുഷ്‌കയും നില്‍ക്കുന്ന ചിത്രം അധികൃതര്‍ പങ്കുവെച്ചത്. ഫെഡറര്‍ക്കും കോഹ്‌ലിക്കുമൊപ്പം അനുഷ്‌കയേയും ഇതിഹാസം എന്ന് വിശേഷിപ്പിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്. 

മൂന്ന് ഇതിഹാസങ്ങളും ഒരു ഫോട്ടോയും എന്ന ഓസ്ട്രേലിയൻ അധികൃതരുടെ ക്യാപ്ഷൻ ആരാധകർ തിരുത്തി. അനുഷ്കയെ വെട്ടിമാറ്റി രണ്ട് ഇതിഹാസങ്ങളും ഒരു ഫോട്ടോയും എന്നാക്കി അവർ പോസ്റ്റ് റീ ട്വീറ്റ് ചെയ്തു. അനുഷ്‌കയെ ഒഴിവാക്കി ചിലർ ഇപ്പോള്‍ ഇതിഹാസങ്ങള്‍ എന്ന പേര് ശരിയായി എന്ന കുറിപ്പോടെയും പോസ്റ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT