Sports

മെല്‍ബണിനെ തീ പിടിപ്പിച്ച് തീം; നദാല്‍ പുറത്ത്

ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നീസ് പോരാട്ടത്തില്‍ നിന്ന് മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നീസ് പോരാട്ടത്തില്‍ നിന്ന് മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ പുറത്ത്. പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ഓസ്ട്രിയന്‍ യുവ താരം ഡൊമിനിക് തീമാണ് സ്പാനിഷ് ഇതിഹാസത്തെ അട്ടിമറിച്ച് സെമിയിലേക്ക് മുന്നേറിയത്. 

നാല് സെറ്റ് പോരാട്ടത്തില്‍ മൂന്ന് സെറ്റുകളും തീം പിടിച്ചത് ടൈ ബ്രേക്കറിലായിരുന്നു. സ്‌കോര്‍: 7-6 (7-3), 7-6 (7-4), 4-6, 7-6 98-6). 

2009ല്‍ ആദ്യമായും അവസാനമായും ഇവിടെ കിരീടം നേടിയ ശേഷം നദാലിന് ഒരിക്കല്‍പ്പോലും ഓസ്‌ട്രേലിയന്‍ ഓപണ്‍ കിരീടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. രണ്ടാം കിരീടമെന്ന സ്വപ്‌നം ഇത്തവണയും പൊലിയുന്ന കാഴ്ചയായിരുന്നു മെല്‍ബണ്‍ പാര്‍ക്കില്‍. 

രണ്ട് തവണ ഫ്രഞ്ച് ഓപണ്‍ ഫൈനല്‍ കളിച്ചിട്ടുള്ള തീം നടാടെയാണ് ഓസ്‌ട്രേലിയന്‍ ഓപണിന്റെ സെമിയിലേക്ക് മുന്നേറുന്നത്. സെമിയില്‍ ജര്‍മന്‍ യുവ താരം തന്നെയായ അലക്‌സാണ്ടര്‍ സ്വരേവാണ് തീമിന്റെ എതിരാളി. സ്വിസ് വെറ്ററന്‍ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയെ കീഴടക്കിയാണ് സ്വരേവിന്റെ സെമി പ്രവേശം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി