Sports

മെസി ബാഴ്‌സലോണയില്‍ തുടരും; ക്ലബുമായി ഒത്തുതീര്‍പ്പായെന്ന് പിതാവ്

മെസി ബാഴ്‌സലോണയില്‍ തുടരും; ക്ലബുമായി ഒത്തുതീര്‍പ്പായെന്ന് പിതാവ്

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സലോണയില്‍ തുടരുമെന്ന് മെസിയുടെ പിതാവ് ജോര്‍ജ് മെസി. ബാഴ്‌സലോണ പ്രസിഡന്റ് ജോസഫ് മരിയ ബര്‍തോമ്യുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോടാണ് മെസിയുടെ പിതാവ് ഇക്കാര്യം പറഞ്ഞത്. മെസിയുടെ ഏജന്റ് കൂടിയാണ് പിതാവ് ജോര്‍ജ് മെസി. 

കരാര്‍ പ്രകാരം 2021 വരെ മെസി തുടരുമെന്നാണ് പിതാവ് പറയുന്നത്. ക്ലബുമായി ലയണല്‍ മെസി ഒത്തുതീര്‍പ്പിലെത്തിയെന്നാണ് സൂചനകള്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് ക്ലബ് വിടാനുള്ള തീരുമാനം മെസി ബാഴ്‌സ മാനേജ്‌മെന്റിനെ അറിയിക്കുന്നത്. പുതിയ സീസണിലേക്കുള്ള പരിശീലനം ബാഴ്‌സലോണ തുടങ്ങിയെങ്കിലും മെസി ഇതില്‍ പങ്കെടുത്തിട്ടില്ല. അതിനിടെയാണ് താരം ബാഴ്‌സയില്‍ തന്നെ തുടരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. 

തന്റെ മകന് ബാഴ്‌സലോണ വിടുക എന്നാല്‍ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും എന്ന് മെസിയുടെ പിതാവ് പറഞ്ഞതായി സ്പാനിഷ് ടെലിവിഷന്‍ ചാനലായ കുയാട്രോ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ക്ക് ശേഷമുള്ള ജോര്‍ജ് മെസിയുടെ പ്രതികരണം.  

2021 ജൂണ്‍ വരെയാണ് ബാഴ്‌സയുമായി മെസിക്ക് കരാറുള്ളത്. അതിന് മുന്‍പ് ക്ലബ് വിടുകയാണ് എങ്കില്‍ 700 മില്യണ്‍ യൂറോ നല്‍കണം എന്നാണ് കരാറിലെ വ്യവസ്ഥ. എന്നാല്‍ മെയ് 31ന് മുന്‍പ് റിലീസ് ക്ലോസിലെ തുക നല്‍കാതെ മെസിക്ക് ക്ലബ് വിടാമെന്ന വ്യവസ്ഥയുണ്ട്. കോവിഡിനെ തുടര്‍ന്ന് സീസണ്‍ ഓഗസ്റ്റ് വരെ നീണ്ട സാഹചര്യത്തില്‍ മെയ് 31 എന്ന കരാറിലെ തിയതിയും നീളുന്നതായാണ് മെസിയുടെ വാദം. എന്നാല്‍ മെയ് 31ല്‍ തന്നെ ഈ വ്യവസ്ഥ അവസാനിച്ചെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബാഴ്‌സ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT