Sports

മെസിയെ ഞെട്ടിച്ച് മകന്റെ ചിത്രരചന; വരച്ചത് ക്രിസ്റ്റിയാനോയുടെ യുവന്റ്‌സിനെ

ഇരുവരും കളി ആസ്വദിക്കുന്ന ഫോട്ടോകള്‍ പുറത്തു വന്നതിന് പിന്നാലെ തിയാഗോ ക്രിസ്റ്റിയാനോയുടെ ആരാധകനാണോ എന്നാണ് ആരാധകരുടെ ചോദ്യം

Author : സമകാലിക മലയാളം ഡെസ്ക്

പരിക്ക് വില്ലനായപ്പോള്‍ ഇന്റര്‍മിലാനെതിരായ കളി ഗ്യാലറിയില്‍ ഇരുന്നു കാണേണ്ടി വന്നു ബാഴ്‌സയുടെ സൂപ്പര്‍ താരത്തിന്. ഒപ്പം മൂത്തമകന്‍ തിയാഗോയും. ഇരുവരും കളി ആസ്വദിക്കുന്ന ഫോട്ടോകള്‍ പുറത്തു വന്നതിന് പിന്നാലെ തിയാഗോ ക്രിസ്റ്റിയാനോയുടെ ആരാധകനാണോ എന്നാണ് ആരാധകരുടെ ചോദ്യം. 

ക്രിസ്റ്റ്യാനോ ജൂനിയര്‍ മെസിയുടെ ആരാധകനാണെന്ന് ക്രിസ്റ്റിയാനോ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ മെസി തന്റ മക്കളുടെ ഇഷ്ടം അങ്ങിനെ പരസ്യമാക്കിയില്ല. എന്നാല്‍ ഒരു ഫോട്ടോയില്‍ നിന്നും തിയാഗോയുടെ ഇഷ്ടം ചോര്‍ത്തിയെടുക്കുകയാണ് ആരാധകര്‍. തിയാഗോയ്ക്ക് ഇഷ്ടം ക്രിസ്റ്റിയാനോയോടാണ് എന്നാണ് ആരാധകരുടെ കണ്ടുപിടുത്തം. 

മെസിക്കൊപ്പം ഇരുന്ന് ബാഴ്‌സയുടെ കളി കാണുന്നതിന് ഇടയില്‍ തിയാഗോ വരച്ച് ചിത്രമാണ് ആരാധകരെ ഈ നിഗമനത്തിലേക്ക് എത്തിച്ചത്. യുവന്റ്‌സിന്റെ ലോഗോയാണ് തിയാഗോ വരച്ചത് എന്നാണ് ആരാധകര്‍ പറയുന്നത്. കളി കാണുന്നതിനിടെ ചിത്രം വരച്ച് മെസിയെ അതെല്ലാം തിയാഗോ കാണിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി