Sports

മെസിയേയും സംഘത്തേയും പരിശീലിപ്പിക്കാന്‍ കോമാന്റെ ക്ഷണം; ഐഎസ്എല്‍ കോച്ച് ബാഴ്‌സയിലേക്കെന്ന് സൂചന

പുതിയ സീസണില്‍ നയിക്കാന്‍ എത്തുന്ന കോമാന്‍ തനിക്ക് കൂട്ടായി ഐഎസ്എല്‍ ടീമിന്റെ പരിശീലകനെ വിളിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് ലാ ലീഗ കിരീടം നഷ്ടപ്പെട്ടതിന് പിന്നാലെ ചാമ്പ്യന്‍സ് ലീഗിലും തകര്‍ന്നടിഞ്ഞതോടെ വലിയ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് ബാഴ്‌സലോണ. പുതിയ സീസണില്‍ നയിക്കാന്‍ എത്തുന്ന കോമാന്‍ തനിക്ക് കൂട്ടായി ഐഎസ്എല്‍ ടീമിന്റെ പരിശീലകനെ വിളിക്കുകയാണ്. 

ബാഴ്‌സയില്‍ മാറ്റത്തിന്റെ കൊടിപാറിക്കാന്‍ ഒപ്പം കൂടാന്‍ ഹൈദരാബാദ് എഫ്‌സി പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്കയെയാണ് കോമാന്‍ വിളിക്കുന്നത്. ആല്‍ഫ്രഡ് ഷ്രഡര്‍, ഹെന്റിക് ലാര്‍സണ്‍ എന്നിവരെ കോമാന്‍ തന്റെ സംഘത്തിലേക്ക് വിളിച്ചിരുന്നു. ഇവര്‍ക്കൊപ്പം ചേരാന്‍ റോക്കയ്ക്കും ക്ഷണം ലഭിച്ചതായി ഹൈദരാബാദ് എഫ്‌സി വൃത്തങ്ങള്‍ തന്നെയാണ് അറിയിച്ചത്. 

2003-08 കാലത്ത് ബാഴ്‌സയ്‌ക്കൊപ്പം റോക്ക പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫ്രാങ്ക് റൈക്കാര്‍ഡ് ബാഴ്‌സ കോച്ചായിരുന്നപ്പോഴാണ് അത്. ഹൈദരാബാദിലേക്ക് എത്തുന്നതിന് മുന്‍പ് കൊല്‍ക്കത്തയുടെ പരിശീലകനായിരുന്നു റോക്ക. പോയിന്റ് ടേബിളില്‍ ഏറ്റവും അവസാനമായാണ് ഹൈദരാബാദ് സീസണ്‍ അവസാനിപ്പിച്ചത്. ഇതോടെ പരിശീലക സ്ഥാനത്തേക്ക് റോക്ക എത്തി. എന്നാല്‍ 2022 വരെയാണ് റോക്കയുമായുള്ള ഹൈദരാബാദിന്റെ കരാര്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രിക്ക് ആഹാരം കഴിക്കാന്‍ പാടില്ലെന്നാണോ?; വിവാദം രാഷ്ട്രീയ പകയുടെ പേരില്‍ പ്രതിപക്ഷം മനഃപൂര്‍വം സൃഷ്ടിച്ചത്'

ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പ്രളയ മുന്നറിയിപ്പ്, മുഖ്യമന്ത്രിക്ക് ആഹാരം കഴിക്കാൻ പാടില്ലെന്നാണോ?, പിണറായിയെ മുഖ്യമന്ത്രി മാതൃകയാക്കണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

വാഹനങ്ങളില്‍ ഒറ്റയ്ക്ക് ഇരിക്കരുത്!; കനത്ത ചൂടില്‍ യുഎഇയില്‍ മുന്നറിയിപ്പ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരു പ്ലാനിങ്ങുമില്ലാതെയാണ് അപ്പുച്ചേട്ടന്റെ യാത്ര, ഇറങ്ങിക്കഴിഞ്ഞാണ് എങ്ങനെ പോകണമെന്ന് തീരുമാനിക്കുക: വിസ്മയ മോഹന്‍ലാല്‍