Sports

മെസിയോ ക്രിസ്റ്റ്യാനോയോ? കൂടെ കളിച്ചതെങ്കിലും ക്രിസ്റ്റ്യാനോയെ തള്ളാന്‍ റൂണിക്ക് മടിയില്ല

ഈ രണ്ട് താരങ്ങളാണ് ഫുട്‌ബോള്‍ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മെസിയാണോ ക്രിസ്റ്റിയാനോ ആണോ ഒന്നാമന്‍ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഇംഗ്ലണ്ട് മുന്‍ താരം വെയിന്‍ റൂണിക്ക് ഒരു മടിയുമില്ല. അതും മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ തന്റെ സഹതാരമായിരുന്നു ക്രിസ്റ്റിയാനോയെ തള്ളി മെസി ആണെന്ന് പറയുന്നതിന്. 

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ മെസിയാണെന്നാണ് റൂണിയുടെ  അഭിപ്രായം. ഈ രണ്ട് താരങ്ങളാണ് ഫുട്‌ബോള്‍ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ചത്. എന്നാല്‍ എന്റെ കണ്ണില്‍ എക്കാലത്തേയും മഹാനായ കളിക്കാരന്‍ മെസിയാണ് എന്നും റൂണി പറയുന്നു. 

2004 മുതല്‍ 2009 വരെ റൂണിയും ക്രിസ്റ്റ്യാനോയും മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ സഹ താരങ്ങളായിരുന്നു. പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ്, എഫ്എ കപ്പ്, ഫിഫ ക്ലബ് വേള്‍ഡ് കപ്പ് എന്നീ കിരീട നേട്ടങ്ങളിലേക്ക് ഈ സഖ്യം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ എത്തിച്ചിട്ടുമുണ്ട്. എന്നാല്‍ എക്കാലത്തേയും മികച്ച താരം ഏതെന്ന ചോദ്യത്തിന് മെസിയിലേക്കാണ് റൂണിയുടെ വിരല്‍ നീളുന്നത്. 

ക്രിസ്റ്റ്യാനോ യുവന്റ്‌സിലേക്ക് ചേക്കേറിയതോടെ ഇരുവരുടേയും കൊമ്പുകോര്‍ക്കല്‍ ഇനി കാണണം എങ്കില്‍ ആരാധകര്‍ക്ക് ചാമ്പ്യന്‍സ് ട്രോഫിക്കായി കാത്തിരിക്കണം. മെസി-ക്രിസ്റ്റ്യാനോ കൊമ്പുകോര്‍ക്കലില്ലാതെ ഇനി എന്ത് എല്‍ ക്ലാസിക്കോ എന്നാണ് ആരാധകരുടെ ചോദ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിൻ രാജ് വധക്കേസ്: മുഖ്യപ്രതി ഡോ. എ കെ റാം ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി

'ഇനി ഇവിടെ കണ്ടാല്‍ ലഹരിക്കേസില്‍ പിടിച്ച് അകത്തിടും'; പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉദ്ഘാടനത്തിന് മുമ്പെ ഇന്ത്യക്ക് മെഡല്‍, വെങ്കലം ഉറപ്പിച്ച് ലോവ്ലിന

കർക്കടകത്തിൽ ഞവരക്കഞ്ഞി, എളുപ്പത്തിൽ തയ്യാറാക്കാം, ​ഗർഭിണികൾക്കും സർജറി കഴിഞ്ഞവർക്കും നല്ലത്

'വിജയ്‌യോടുള്ള ഇഷ്ടം കൊണ്ട് മാത്രം കണ്ടിരിക്കാവുന്ന പടം, കഥയും തിരക്കഥയും നോക്കി പോയാൽ നിരാശപ്പെടേണ്ടി വരും'; 'ജന നായകൻ' സോഷ്യൽ മീഡിയ പ്രതികരണം