Sports

മെസ്സിയും സുവാരസും നെയ്മറിനോട് പറഞ്ഞു; 'എടാ പോകേണ്ടഡാ'! റൊണാള്‍ഡോ പറഞ്ഞു പിഎസ്ജി വേണ്ട മാഞ്ചസ്റ്റര്‍ മതി

സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സലോണ: അവന്‍ എവിടെയും പോകുന്നില്ലെന്ന ജെറാര്‍ഡ് പിക്വയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ്  ബാഴ്‌സലോണ ആരാധകര്‍ക്കു ഏറെ സമയത്തിനു ശേഷം ആശ്വാസമായത്. 195 മില്ല്യന്‍ പൗണ്ടിനു നെയ്മര്‍ ബാഴ്‌സ വിട്ടു പിഎസ്ജിയില്‍ പോകുമെന്നായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ട്രാന്‍സ്ഫര്‍ വിപണിയിലെ ചര്‍ച്ച. നെയ്മറിന്റെ പിതാവ് പിഎസ്ജിയുമായി കരാറിലെത്തിയെന്നുവരെ കാര്യങ്ങളെത്തി.

അതേസമയം, ട്രാന്‍സ്ഫര്‍ വിപണിയിലെ ഇക്കണ്ട ചര്‍ച്ചകളൊക്കെ ചൂടുപിടിക്കന്നതിനിടയില്‍ അതിനെകുറിച്ചു ഒരക്ഷരം മിണ്ടാതെ ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോകള്‍ പങ്കുവെക്കുന്ന നെയ്മറിനെ ആരാധകര്‍ക്കു വരെ ദേഷ്യമായി. പോവുകയാണെങ്കിലും അല്ലെങ്കിലും എന്തെങ്കിലുമൊന്നു നെയ്മറിനു പറഞ്ഞുകൂടെ എന്നായിരുന്നു ആരാധകരുടെ ആവശ്യം. 

എന്തായാലും, പിക്വ പോസ്റ്റ് ഇട്ടതോടെ ചര്‍ച്ചയുടെ ചൂടല്‍പ്പം കുറഞ്ഞിട്ടുണ്ട്. അതേസമയം, നെയ്മറിനെ ബാഴ്‌സയില്‍ തന്നെ നിര്‍ത്താന്‍ പ്രേരിപ്പിച്ചതു മെസ്സിയുടെയും സുവാരസിന്റെ ഉപദേശങ്ങളാണെന്നും റിപ്പോര്‍ട്ടുകളണ്ട്. പ്രീസീസണ്‍ മത്സരത്തിനായി ടീമിനൊപ്പം ചേര്‍ന്നപ്പോള്‍ മെസ്സിയും സുവാരസും നെയ്മറിനെ കാര്യമായി 'ഉപദേശിച്ചു' എന്നാണ് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, പിഎസ്ജിയില്‍ പോകുന്നതിനേക്കാല്‍ നെയ്മറിന്റെ ഭാവിക്കു ഗുണം ചെയ്യുക മാഞ്ചസ്റ്റര്‍ യുണൈറ്റഡാകുമെന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ  പറഞ്ഞതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു. ലീഗ് വണ്ണില്‍ നെയ്മറിനു കാര്യമായ വളര്‍ച്ചയുണ്ടാക്കാന്‍ സാധ്യതയില്ല. എന്നാല്‍, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ചേര്‍ന്നാല്‍ കരിയരിനു ഗുണമുണ്ടാകുമെന്ന് നെയ്മറിനോട് ക്രിസ്റ്റ്യാനോ പറഞ്ഞതായാണ് റിപ്പോര്‍ട്ടിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

SCROLL FOR NEXT