Sports

മൗറിഞ്ഞോ റയലിലേക്ക്? സ്പാനിഷ് ക്ലബുമായി ചര്‍ച്ച തുടങ്ങിയതായി റിപ്പോര്‍ട്ട്‌

റയലും മൗറിഞ്ഞോയുമായി പ്രാരംഭ ഘട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മൗറിഞ്ഞോയെ പുറത്താക്കിയതിന് പിന്നാലെ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് അദ്ദേഹത്തെ ലക്ഷ്യം വയ്ക്കുന്നതായി റിപ്പോര്‍ട്ട്. അടുത്തിടെ റയല്‍ താരം മാഴ്‌സെലോ മൗറിഞ്ഞോയ്ക്ക് അനുകൂലമായി സംസാരിച്ചിരുന്നു, റയലും മൗറിഞ്ഞോയുമായി പ്രാരംഭ ഘട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

തന്റെ കീഴിലെ മികച്ച സമയമായിരുന്നു മൗറിഞ്ഞോയ്ക്ക് കീഴില്‍ മാഴ്‌സെലോയ്ക്ക്. മൗറിഞ്ഞോയെ പുറത്താക്കിയത് മോശമായി. മികച്ച പരിശീലകനാണ് അദ്ദേഹം. ക്ലബ് ഇല്ലാതെ അദ്ദേഹം നില്‍ക്കുക എന്നത് ശരിയല്ല. റയലിലേക്ക് അദ്ദേഹം വരുമോ എന്ന് എനിക്ക് പറയാനാവില്ല. എന്നാല്‍ എനിക്കും ക്ലബിനും വേണ്ടി അദ്ദേഹം ചെയ്തതിനെയെല്ലാം കാണാതെ പോകുവാനാവില്ലെന്നും മാഴ്‌സെലോ പറഞ്ഞിരുന്നു.

റയല്‍ തലവന്‍ പെരസുമായുള്ള മൗറിഞ്ഞോയുടെ നല്ല ബന്ധവും അദ്ദേഹത്തെ ബെര്‍ണാബ്യൂവിലേക്ക് വീണ്ടും എത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോപ്‌റ്റെഗുവിന് കീഴില്‍ മുങ്ങിക്കൊണ്ടിരുന്ന റയലിനെ തിരികെ കൊണ്ടുവന്ന സൊലാരിയുമായി 2021 വരെയാണ് റയലിന് കരാര്‍. എന്നാല്‍ മൗറിഞ്ഞോ മടങ്ങി വരുന്നത് ടീമിന് ജയത്തിലേക്കെത്തുവാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നത് റയലിനെ മാറ്റി ചിന്തിപ്പിച്ചേക്കും. ലാലിഗയില്‍ നിലവില്‍ നാലാം സ്ഥാനത്താണ് റയല്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതുതായി ഒന്നുമില്ലെന്ന് വിമര്‍ശനം; വാഹന മോഡിഫിക്കേഷനില്‍ കൂടുതല്‍ ഇളവുകള്‍ പറ്റുമോ?, വരുന്നു പഠിക്കാന്‍ സബ് കമ്മിറ്റി

പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ഇന്റേൺഷിപ്പിന് അവസരം; എഞ്ചിനീറിങ് യോഗ്യത, കൊച്ചിയിൽ നിയമനം, 30,000 രൂപ സ്റ്റൈപ്പന്റ്

'നോട്ടുനിരോധന കാലത്ത് ആറു കോടി രൂപ കത്തിച്ചുകളഞ്ഞു'; ലോട്ടറി ക്ഷേമനിധി തട്ടിപ്പ് പ്രതിയുടെ വെളിപ്പെടുത്തല്‍

ഇനി മഴയെ മാത്രം പേടിച്ചാല്‍ പോരാ!, വിദ്യാര്‍ഥിയുടെ കുടയ്ക്ക് മുകളിലേക്ക് വന്നുവീണത് മൂര്‍ഖന്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഉറങ്ങിക്കിടക്കുമ്പോള്‍ വീടിനുമുകളിലേക്ക് മരം വീണു, യുവാവ് മരിച്ചു

SCROLL FOR NEXT