Sports

യുഎസ് ഓപ്പണ്‍ കിരീടം നേടി, പക്ഷെ പ്രാണിക്ക് മുന്നില്‍ മുട്ടുവിറയ്ക്കും(വീഡിയോ)

ഇത് എന്ത് ജീവിയാണ്, ഡ്രാഗണ്‍ പോലെയിരിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

പുതു ചരിത്രം എഴുതി ഇരുപത്തിനാലുകാരിയായ സ്ലോവാന്‍സ് സ്‌റ്റെഫാന്‍സാണ് യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി. ടെന്നീസ് കോര്‍ട്ടില്‍ ഈ അമേരിക്കന്‍ താരം കാണിച്ച കരുത്ത് പക്ഷെ കോര്‍ട്ടിന് പുറത്ത് കാണാനായില്ല. കണ്ടതോ, ഒരു പ്രാണിക്ക് മുന്നില്‍ വട്ടം കറങ്ങിയ സ്ലോവാന്‍സിനെയാണ്.

യുഎസ് ഓപ്പണിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ശേഷം നടത്തിയ പ്രസ് കോണ്‍ഫറന്‍സിനിടെയായിരുന്നു സ്ലോവാന്‍സിനെ പ്രാണി വട്ടം കറക്കിയത്. 

കൈകൊണ്ട് വീശിയിട്ടും പ്രാണി പോകുന്നില്ലെന്ന് കണ്ടപ്പോള്‍ കുറച്ച് നേരം കുനിഞ്ഞിരുന്നു. പ്രാണി സ്ഥലം വിട്ടെന്ന് കരുതിയാണ് എഴുന്നേറ്റതെങ്കിലും പ്രാണി വീണ്ടുമെത്തി. അവസാനം കാലിലെ ഷൂസ് ഊരി താരം അതിനെയങ്ങ് അടിച്ചു കൊന്നു. 

ഇത് എന്ത് ജീവിയാണ്, ഡ്രാഗണ്‍ പോലെയിരിക്കുന്നു എന്നായിരുന്നു സ്ലോവാന്‍സിയുടെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

വീട്ടുകാര്‍ വിനോദസഞ്ചാരത്തിന് പോയി; അടച്ചിട്ട വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണം കവര്‍ന്നു

'ആ വിഡിയോ വല്ലാത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി, വാഴ 2 കണ്ടതിന് ശേഷം പേടിയൊക്കെ മാറി'; ബിജുക്കുട്ടന്റെ അരികിലെത്തി ആ വിഡിയോയിലെ അച്ഛൻ

കണി കാണാൻ വേണ്ടി മാത്രമല്ല, കണിക്കൊന്നയ്ക്ക് ഔഷധ​ഗുണങ്ങളുമുണ്ട്

'വിഷു വെടിക്കെട്ട്' ചിന്നസ്വാമി സ്റ്റേഡിയത്തിൽ; ബംഗളുരു ഇന്ന് ലഖ്‌നൗവിനെ നേരിടും

SCROLL FOR NEXT