Sports

യുവരാജും റെയ്‌നയും കോഹ്‌ലിയുമല്ല, ബ്രാഡ് ഹോഗിന്റെ മികച്ച ഫീല്‍ഡര്‍ ആര്?

യുവരാജും റെയ്‌നയും കോഹ്‌ലിയുമല്ല, ഏറ്റവും മികച്ച ഫീല്‍ഡര്‍ ഈ താരമെന്ന് മുന്‍ ഓസീസ് ഓള്‍റൗണ്ടര്‍

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: യുവരാജ് സിങും മുഹമ്മദ് കൈഫും അടക്കമുള്ളവര്‍ മികച്ച ഫീല്‍ഡര്‍മാരെന്ന് പേരെടുത്തവരാണ്. നിലവിലെ ടീമില്‍ രവീന്ദ്ര ജഡേജ, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, അജിന്‍ക്യ രഹാനെ, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എന്നിവരൊക്കെയാണ് ഫീല്‍ഡിങ് മികവിലെ ശ്രദ്ധേയ താരങ്ങള്‍. നിലവില്‍ ഇന്ത്യന്‍ ടീമിലില്ലെങ്കിലും സുരേഷ് റെയ്‌നയുടേയും ഫീല്‍ഡിങ് മികവ് ശ്രദ്ധേയമാണ്. 

ഇപ്പോഴിതാ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ആരാണെന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് മുന്‍ ഓസീസ് ഓള്‍റൗണ്ടര്‍ ബ്രാഡ് ഹോഗ്ഗ്. തന്റെ ട്വിറ്റര്‍ പേജില്‍ വന്ന ഒരു ചോദ്യത്തിനുള്ള ഉത്തരമായാണ് ബ്രാഡ് ഹോഗ്ഗ് മികച്ച ഫീല്‍ഡര്‍ ആരാണെന്ന് പറയുന്നത്. 

കൗസ്തവ് ദാസ്ഗുപ്ത എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വന്ന ചോദ്യത്തിനാണ് ഓസീസ് താരത്തിന്റെ മറുപടി. ഇന്ത്യന്‍ ക്രിക്കറ്റ് സംഭാവന ചെയ്ത ഏറ്റവും മികച്ച ഫീല്‍ഡര്‍ ആരാണെന്നായിരുന്നു ചോദ്യം. നാല് പേരുകളും ഇയാള്‍ പറയുന്നു. രവീന്ദ്ര ജഡേജ, യുവരാജ് സിങ്, സുരേഷ് റെയ്‌ന, വിരാട് കോഹ്‌ലി. 

നാല് പേരും മികച്ച ഫീല്‍ഡര്‍മാര്‍ തന്നെയാണ്. ഇന്നര്‍ സര്‍ക്കിളില്‍ ഇവരുള്ളപ്പോള്‍  ബൗള്‍ ചെയ്യാനും ആഗ്രഹമുണ്ട്. എങ്കിലും മികച്ച ഫീല്‍ഡറായി ഒരാളെ തിരഞ്ഞെടുക്കുകയാണെങ്കില്‍ അത് ജഡേജയാണെന്ന് പറയുമെന്ന് ഓസീസ് താരം മറുപടി നല്‍കി. 

സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ബ്രാഡ് ഹോഗ്ഗ് മാധ്യമ പ്രവര്‍ത്തനവും കമന്റേറ്ററും കോച്ചുമൊക്കെയായി പ്രവര്‍ത്തിക്കകയാണിപ്പോള്‍. ക്രിക്കറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹം ആരാധകരുമായി സാമൂഹിക മാധ്യമങ്ങള്‍ വഴി സംവദിക്കാറുമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക സമാധാനത്തിനായി ഇടപെടണം, യുഎന്നിന് ഇറാന്റെ കത്ത്, അടിയന്തര യോഗം വിളിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍

ഗുരുവായൂര്‍ ഉത്സവത്തിന് കൊടിയേറി; കഥകളിയോടെ കലാപരിപാടികള്‍ക്ക് തുടക്കമായി

ആറ്റുകാല്‍ പൊങ്കാല: പ്രത്യേക സജ്ജീകരണങ്ങളുമായി റെയില്‍വേ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ 144 അപ്രന്റീസ് ഒഴിവുകൾ, പ്ലസ്ടു മുതൽ ബിരുദം ഉള്ളവർക്ക് വരെ അപേക്ഷിക്കാം

സംസ്കൃത സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിഎ- ബിഎഡ് പ്രോഗ്രാം: അപേക്ഷ മാര്‍ച്ച് 10 വരെ

SCROLL FOR NEXT