Sports

യുവരാജ് വീണ്ടും ക്രീസിലേക്ക്; ബിസിസിഐ അനുവദിച്ചാൽ

ജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ താരം യുവ്‌രാജ് സിങ് ക്രീസിലേക്ക് മടങ്ങിയെത്തുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ താരം യുവ്‌രാജ് സിങ് ക്രീസിലേക്ക് മടങ്ങിയെത്തുന്നു. കാനഡ ഗ്ലോബല്‍ ടി20 ലീഗില്‍ കളിക്കാനുള്ള അവസരം യുവിക്ക് മുന്നിൽ തുറന്നു കിട്ടി. ലീഗിലെ ടൊറന്റോ നാഷണല്‍സ് ടീം യുവിയെ സ്വന്തമാക്കിയിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ രണ്ടാം പതിപ്പിന് ഈ മാസം 25ന് തുടക്കമാകും. 

ബിസിസിഐയുടെ അനുമതി ലഭിച്ചാൽ മാത്രമേ യുവിക്ക് കളിക്കാൻ സാധിക്കു. വിദേശ ടി20 ലീഗുകളില്‍ കളിക്കാന്‍ അനുമതി തേടി യുവ്‌രാജ് സമര്‍പ്പിച്ച അപേക്ഷ ബിസിസിഐയുടെ പരിഗണനയിലാണ്. 

നേരത്തെ യുവി രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ബിസിസിഐയുടെ കീഴില്‍ കളിക്കാരനായി കഴിയുമ്പോള്‍ വാണിജ്യ ടി20 ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ക്ക് സാധിക്കില്ല. 

വെടിക്കെട്ട് താരമായ യുവ്‌രാജിനെ കളിപ്പിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച്‌ ഏതാനും വിദേശ ലീഗുകള്‍ മുന്നോട്ട് വന്നിരുന്നു. കരീബിയന്‍, ബംഗ്ലദേശ് പ്രീമിയര്‍ ലീ​ഗുകളില്‍ നിന്ന് താരത്തിന്‌ ഓഫറുകളുണ്ടായിരുന്നു. രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം വീരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍ തുടങ്ങിയവര്‍ വിദേശ ലീഗുകളില്‍ കളിച്ചിരുന്നു. ഇതാണ് യുവിക്കും പ്രതീക്ഷ നൽകുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT