Sports

യുവരാജ് സിങ് അഭിനയ രംഗത്തേക്ക്? ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരവുമായി താരം

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് അഭിനയ രംഗത്തേക്ക് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് അഭിനയ രംഗത്തേക്ക് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇളയ സഹോദരന്‍ സൊരാവര്‍ സിങ്, ഭാര്യ ഹാസല്‍ കീച് എന്നിവര്‍ക്കൊപ്പം യുവരാജ് സിങ് വെബ് സീരീസില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് യുവരാജ് മനസ് തുറന്നിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലിട്ട കുറിപ്പിലൂടെയാണ് താരം അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കിയത്. 

ഇളയ സഹോദരനാണ് വെബ് സീരീസുമായി മുന്നോട്ട് പോകുന്നതെന്നും താനല്ലെന്നും യുവരാജ് വ്യക്തമാക്കി. താന്‍ അഭിനയ രംഗത്തേക്ക് എന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാപരമായി തെറ്റാണ്. ഇക്കാര്യത്തെക്കുറിച്ചുള്ള തെറ്റായ റിപ്പോര്‍ട്ടുകള്‍ തിരുത്തണമെന്ന് മാധ്യമ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നതായും യുവരാജ് ട്വിറ്റര്‍ കുറിപ്പില്‍ വ്യക്തമാക്കി. 

യുവരാജ് സിങിന്റെ ഇളയ സഹോദരനും അമ്മയും ചേര്‍ന്നാണ് വെബ് സീരീസിന് തുടക്കമിടുന്നത്. വാര്‍ത്ത വന്നതിന് പിന്നാലെ യുവരാജ് സിങിന്റെ ആരാധകര്‍ ആകാംക്ഷയിലായിരുന്നു. അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയതോടെയാണ് യുവരാജ് സത്യാവസ്ഥ ബോധ്യപ്പെടുത്തി രംഗത്തെത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ലോകത്തെ വിവിധ ടി20, ടി10 ക്രിക്കറ്റുകളില്‍ യുവരാജ് ഇപ്പോഴും സജീവമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

SCROLL FOR NEXT