Sports

യുവിയുടെ ഹസല്‍ ഹാരി പോട്ടറിലും അഭിനയിച്ചിരുന്നു; വെളിപ്പെടുത്തുന്നത് ഇപ്പോഴാണെന്ന് മാത്രം

ഹോഗ്വാര്‍ട്‌സിലെ വിദ്യാര്‍ഥികളില്‍ ഒരാളായിട്ടായിരുന്നു എത്തിയതെന്ന് ഹസല്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

യുവരാജ് സിങ്ങിന്റെ ഭാര്യ ഹസല്‍ കീച്ച് ബോളിവുഡ് താരമാണ് എന്ന് ആരാധകര്‍ക്കറിയാം. എന്നാല്‍ ഹാരി പോട്ടര്‍ സിനിമയിലും ഹസില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നത് അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്. അതിപ്പോള്‍ വെളിപ്പെടുത്തുകയാണ് ഹസല്‍. 

ഹാരി പോട്ടര്‍ പരമ്പരയിലെ മൂന്ന് ചിത്രങ്ങളിലാണ് താന്‍ അഭിനയിച്ചത്. ഹോഗ്വാര്‍ട്‌സിലെ വിദ്യാര്‍ഥികളില്‍ ഒരാളായിട്ടായിരുന്നു എത്തിയതെന്ന് ഹസല്‍ പറയുന്നു. ഗൗരവ് കപൂറും, ശിഭാനി ദണ്ഡേക്കറും അവതരിപ്പിക്കുന്ന മിസ് ഫീല്‍ഡ് എന്ന ചാറ്റ് ഷോയില്‍ എത്തിയപ്പോഴായിരുന്നു ഹസല്‍ ആ രഹസ്യം വെളിപ്പെടുത്തിയത്. 

ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും പെര്‍ഫെക്ഷന് വേണ്ടി വലിയ ശ്രദ്ധയാണ് അവര്‍ ഹാരി പോട്ടറിന്റെ സെറ്റില്‍ കൊടുക്കുന്നതെന്ന് ഹസല്‍ പറയുന്നു. ഡ്രസും മേക്ക് അപ്പുമെല്ലാം കൃത്യമാണ് എന്ന നിരീക്ഷിക്കാന്‍ ഒരോ കുട്ടിക്കൊപ്പവും ആളുണ്ടാവും. ഞങ്ങള്‍ ധരിക്കുന്ന കേപ് കോട്ടിന് പോലും മാജിക് വാണ്ടും ബ്രൂമുമെല്ലാം വയ്ക്കാനുള്ള പോക്കറ്റ് വരെയുണ്ടാകും. 

സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡിലൂടെയായിരുന്നു ഹസല്‍ ബോളിവുഡിലേക്ക് എത്തുന്നത്. 2016ലായിരുന്നു യുവിയും ഹസലും തമ്മിലുള്ള വിവാഹം. കട്ടക്കില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 150 റണ്‍സാണ് യുവിയുടെ ഇന്നിങ്‌സിലെ ഏറെ ഇഷ്ടപ്പെട്ടതായി ഹസല്‍ പറയുന്നത്. ഹസല്‍ കീച്ച്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT