Sports

രണ്ടാം ടെസ്റ്റിലും ലങ്കയ്ക്ക് രക്ഷയില്ല; ഇന്ത്യയ്ക്ക് ജയവും പരമ്പരയും

ഇന്ത്യയുടെ തുടര്‍ച്ചയായ എട്ടാം കിരീട നേട്ടമാണിത്

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: രണ്ടാം ടെസ്റ്റിലും ശ്രീലങ്കയെ വിജയത്തിന് അടുത്ത് പോലും എത്തിക്കാതെ വിജയം പിടിച്ച് കോഹ് ലിയും സംഘവും. ഇന്നിങ്‌സിനും 58 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. ഇന്ത്യയുടെ തുടര്‍ച്ചയായ എട്ടാം ടെസ്റ്റ്‌ കിരീട നേട്ടമാണിത്. 

ജയത്തോടെ മൂന്ന് ടെസ്റ്റുകളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. ഒന്‍പതാം തവണ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം സമ്മാനിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്ക 386 റണ്‍സിന് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 622 എന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയതിന് ശേഷം ശ്രീലങ്കയെ എറിഞ്ഞിടുകയായിരുന്നു. 183 എന്ന ചെറിയ സ്‌കോറില്‍ ഒതുക്കിയതിന് ശേഷം ലങ്കയെ ഫോളോ ഓണിന് വിട്ടെങ്കിലും ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ ചെറുത്ത് നിന്നു. മൂന്നാം ദിനം കുസാന്‍ മെന്‍ഡിസിന്റെ സെഞ്ചുറിയും, കരുണാരത്‌നയുടെ ചെറുത്തുനില്‍പ്പുമുണ്ടായെങ്കിലും ഇതിന് അധികം ആയുസുണ്ടായിരുന്നില്ല. 

നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 302ന് നാല് എന്ന് നിലയിലായിരുന്നു ശ്രീലങ്ക. നാലാം ദിനം കരുണാരത്‌നെ തന്റെ ആറാം സെഞ്ചുറിയും നേടി. 
എന്നാല്‍ ജഡേജയും, പാണ്ഡ്യയും, അശ്വിനും ലങ്കന്‍ ബാറ്റ്‌സ്മാന്‍മാരെ വരിഞ്ഞ് മുറുക്കിയതോടെ ഒരു ദിവസം ബാക്കി നില്‍ക്കെ കളി ഇന്ത്യ സ്വന്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

'അച്ഛന്റെ അടിയന്തരം കഴിഞ്ഞിട്ട് പോരെ? സ്‌നേഹമുള്ള മകന്‍ ഇങ്ങനെ ചെയ്യില്ല'; സിനിമ കാണാനെത്തിയ ചന്തുവിന് വിമര്‍ശനം