Sports

രണ്‍വീര്‍ സിങ് മാത്രമല്ല, ഷാരൂഖും ഓസിലിന്റെ ആരാധകന്‍; ആഴ്‌സണല്‍ സ്റ്റേഡിയത്തിലെത്തി താരം

ഇന്ത്യയില്‍ വെച്ച് നിങ്ങളെ ഉടനെ കാണാം എന്ന് പറഞ്ഞാണ് ഷാരൂഖ് ഒസിലിന് ഒപ്പമുള്ള ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ആരാധകരോട് എന്നും പ്രത്യേക അടുപ്പും സൂക്ഷിക്കുന്ന ഫുട്‌ബോള്‍ താരമാണ് ആഴ്‌സണലിന്റെ മെസുട് ഓസില്‍. മെസൂടിന് ഇന്ത്യയിലുള്ള ഒരു സെലിബ്രിറ്റി ആരാധകനാണ് രണ്‍വീര്‍ സിങ്. രണ്‍വീര്‍ സിങ് മാത്രമല്ല, മറ്റൊരു സെലിബ്രിറ്റി ആരാധകന്‍ കൂടിയുണ്ട് മെസൂടിന്, ഷാരൂഖ് ഖാന്‍. 

ആഴ്‌സണലിന്റെ ന്യൂകാസിലിന് എതിരായ പ്രീമിയര്‍ ലീഗ് പോരാട്ടം കാണുവാന്‍ ലണ്ടനിലെ എമറൈറ്റ്‌സ് സ്‌റ്റേഡിയത്തില്‍ ഷാരുഖ് ഖാനും എത്തിയിരുന്നു. കളിക്ക് ശേഷം മെസൂട് ഓസിലിനേയും, താരത്തിന്റെ ഭാവി വധു സ്വിസ് മോഡലായ അമൈന്‍ ഗല്‍സിനേയും കണ്ടാണ് ഷാരൂഖ് മടങ്ങിയത്. 

ഇന്ത്യയില്‍ വെച്ച് നിങ്ങളെ ഉടനെ കാണാം എന്ന് പറഞ്ഞാണ് ഷാരൂഖ് ഒസിലിന് ഒപ്പമുള്ള ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചത്. ഫുട്‌ബോളിനോടുള്ള ഇഷ്ടം ഷാരൂഖ് എന്നും പ്രകടിപ്പിച്ചിട്ടുണ്ട്. 2018 ഫിഫ ലോക കപ്പിന്റെ സമയത്ത്് സമൂഹമാധ്യമങ്ങളിലൂടെ ഫുട്‌ബോള്‍ വിശേഷങ്ങള്‍ പങ്കുവെച്ച് ഷാരൂഖ് സജീവമായി രംഗത്തുണ്ടായിരുന്നു. 

രണ്‍വീര്‍ സിങ്ങിനേയും ഷാരൂഖിനേയും കൂടാതെ, ആലിയ ഭട്ട്, ദീപിക പതുക്കോണ്‍, ദിഷ പട്ടാണി, ഇഷ ഗുപ്ത, ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ബോഗ്ലെ എന്നിവരും ഇന്ത്യയിലെ മെസൂട് ഓസീലിന്റെ ആരാധകരാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്