Sports

രോഷം പരസ്യമാക്കി റായിഡു; ലോകകപ്പ് കാണാന്‍ 3ഡി ഗ്ലാസ് ഓര്‍ഡര്‍ ചെയ്തു

വിജയ് ശങ്കറെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിന്റെ കാരണമായി ചീഫ് സെലക്ടര്‍ പറഞ്ഞ കാരണത്തിന്റെ ചുവടുപിടിച്ചാണ് റായിഡുവിന്റെ ആ ട്വീറ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ലോകകപ്പില്‍ ബാറ്റിങ് പൊസിഷനിലെ നാലാം സ്ഥാനത്ത് ഏകദേശം തന്റെ പേര് ഉറപ്പിക്കുവാന്‍ അമ്പാട്ടി റായിഡുവിന് ആയിരുന്നു. പക്ഷേ വിജയ് ശങ്കറിന്റെ കടന്നു വരവ് വിനയായി. ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ സെലക്ഷന്‍ ലഭിക്കാത്തതിലുള്ള തന്റെ രോഷം പരോക്ഷമായി പ്രകടിപ്പിക്കുകയാണ് റായിഡു ഇപ്പോള്‍. 

ലോകകപ്പ് കാണുന്നതിനായി 3ഡി ഗ്ലാസ് ഓര്‍ഡര്‍ ചെയ്തു എന്നാണ് റായിഡു ട്വിറ്ററില്‍ കുറിച്ചത്. വിജയ് ശങ്കറെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിന്റെ കാരണമായി ചീഫ് സെലക്ടര്‍ പറഞ്ഞ കാരണത്തിന്റെ ചുവടുപിടിച്ചാണ് റായിഡുവിന്റെ ആ ട്വീറ്റ്. ത്രീ ഡൈമെന്‍ഷണല്‍ വിജയ് ശങ്കര്‍ എന്നായിരുന്നു എംഎസ്‌കെ പ്രസാദ് വിശേഷിപ്പിച്ചത്. 

ലോകകപ്പ് ടീമില്‍ ഇടംപിടിക്കും എന്ന വിശ്വാസത്തില്‍ ഏകദിനത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതിനായി റായിഡു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നുള്‍പ്പെടെ വിരമിച്ചിരുന്നു. ബാറ്റിങ്ങിലും, ഫീല്‍ഡിങ്ങിലും, ബൗളിങ്ങിലും വിജയ് വലിയ പ്രതീക്ഷ നല്‍കിയതോടെയാണ് റായിഡുവിന് മുന്നിലെ വാതില്‍ അടഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം