Sports

രോഹിത്തിനെ ചുംബിച്ച് ആരാധകന്‍, ഞങ്ങളുടെ എതിരാളിയെന്ന് ചഹലും റിതികയും

ചഹലിന്റേയും രോഹിത്തിന്റെ ഭാര്യ റിതികയുടേയും പ്രതികരണമാണ് ആരാധകരില്‍ കൗതുകം നിറയ്ക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഗ്രൗണ്ട് കയ്യടക്കി കോഹ് ലിയുടെ അടുത്തേക്ക് ആരാധകന്‍ എത്തിയതിന് പിന്നാലെയായിരുന്നു രോഹിത്തിനെ തേടിയും ആരാധകനെത്തിയത്. വിജയ് ഹസാരെ ട്രോഫിയില്‍ ബാറ്റേന്തുന്നതിനിടെയായിരുന്നു അത്. 

ക്രീസിലേക്കെത്തിയ ആരാധന്‍ രോഹിത്തിന്റെ കാലില്‍ വീഴുകയും രോഹിത്തിന്റെ മുഖത്ത് ചുംബിക്കാനും ആരാധകന്‍ ശ്രമിച്ചു. സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെ വന്ന ചഹലിന്റേയും രോഹിത്തിന്റെ ഭാര്യ റിതികയുടേയും പ്രതികരണമാണ് ആരാധകരില്‍ കൗതുകം നിറയ്ക്കുന്നത്. 

രോഹിത്തിനെ ആരാധകന്‍ കെട്ടിപ്പിടിക്കുന്ന ഫോട്ടോയില്‍ ചഹലിനെ റിതിക ടാഗ് ചെയ്തു. നമ്മള്‍ രണ്ട് പേര്‍ക്കും ഒരു എതിരാളി എന്നായിരുന്നു ചഹലിനെ ടാഗ് ചെയ്ത് റിതിക എഴുതിയത്. എന്താണ് നിങ്ങള്‍ ഈ കാണിക്കുന്നത് എന്ന ചോദ്യമായിരുന്നു ചഹല്‍ രോഹിത്തിനോട് ചോദിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കൊച്ചിയില്‍ 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്‍; ഇന്ത്യയെ വീഴ്ത്തി പരമ്പരയില്‍ ഒപ്പമെത്തി വിന്‍ഡീസ്

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും