Sports

ടിപ് ചോദിച്ച് വീണ്ടും കൊഹ് ലി; രോഹിത്തിനോട് ചോദിച്ചത് ഡബിള്‍ സെഞ്ച്വറിയുടെ ഹാന്‍ഡ്ബുക്ക്‌

ഹണിമൂണ്‍ ആഘോഷങ്ങള്‍ക്കിടയില്‍ സമയം കണ്ടെത്തിയാണ് രോഹിത്തിന്റെ ട്വീറ്റിന് കൊഹ് ലി മറുപടി നല്‍കിയത്. 

Author : സമകാലിക മലയാളം ഡെസ്ക്

മൂന്നാമത് ഡബിള്‍ സെഞ്ച്വറി അടിച്ച് മിന്നി നില്‍ക്കുന്ന രോഹിത് ശര്‍മയോട് ഒരു ടിപ് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍. വിവാഹവുമായി ബന്ധപ്പെട്ട ടിപ്പുകള്‍ നല്‍കാന്‍ രോഹിത് തയാറായിരുന്നെങ്കിലും കൊഹ് ലിക്ക് അത് മാത്രമല്ല വേണ്ടത്. ഡബിള്‍ സെഞ്ച്വറി അടിക്കാനുള്ള വിദ്യകൂടി പറഞ്ഞുതരാനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയുമായുള്ള വിവാഹം കഴിഞ്ഞതിന് പിന്നാലെ ഇരുവര്‍ക്കും വിവാഹാശംസ അറിയിച്ചുകൊണ്ട് രോഹിത് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് ഡബിള്‍ സെഞ്ച്വറിയുടെ ഹാന്‍ഡ്ബുക് രോഹിത്തിനോട് ആവശ്യപ്പെട്ടത്. 

വളരെ രസകരമായിട്ടാണ് രോഹിത് ആശംസ അറിയിച്ചിരുന്നത്. ഭര്‍ത്താവിന്റെ ഹാന്‍ഡ്ബുക്ക് ഞാന്‍ നിനക്ക് നല്‍കാമെന്നാണ് കൊഹ് ലിയോട് ട്വീറ്റിലൂടെ രോഹിത് പറഞ്ഞത്. സുഹൃത്തിന്റെ മഹാമനസ്‌കതയ്ക്ക് ചിരിച്ചുകൊണ്ട് നന്ദി പറഞ്ഞ കൊഹ് ലി അതിനോടൊപ്പം ഇരട്ട സെഞ്ച്വറിയുടെ ഹാന്‍ഡ് ബുക്ക് കൂടി അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. റോമിലെ ഹണിമൂണ്‍ ആഘോഷങ്ങള്‍ക്കിടയില്‍ സമയം കണ്ടെത്തിയാണ് രോഹിത്തിന്റെ ട്വീറ്റിന് കൊഹ് ലി മറുപടി നല്‍കിയത്. 

വിവാഹത്തോടനുബന്ധിച്ച് കൊഹ് ലി അവധി എടുത്തതോടെ രോഹിത് ശര്‍മയുടെ നായകത്വത്തിലാണ് ഇന്ത്യയുടെ പോരാട്ടം. ശ്രീലങ്കയ്‌ക്കെതിരേയുള്ള ഏകദിന പരമ്പര രോഹിത്തും കൂട്ടരും സ്വന്തമാക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓണം വാരാഘോഷ സമാപനത്തിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചു; ഉപരാഷ്ട്രപതി പങ്കെടുത്തതിനാൽ പ്രോട്ടോക്കോളെന്ന് മന്ത്രി

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വെന്റിലേറ്ററില്‍; രാജേഷ് ഇപ്പോഴും കിടപ്പില്‍, പക്ഷെ എല്ലാം അറിയുന്നു; സുഹൃത്ത് പറയുന്നു

സമ്മർദം ഹോർമോണുകളെ വരുതിയിലാക്കാം, പതിവാക്കാം ​ഗ്രീൻ ടീ

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവനം: കെജിഎംഒഎയും മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണ; പദ്ധതി ആദ്യം പുനലൂരില്‍

'എന്നെക്കൊണ്ട് പറ്റില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ ദിവസങ്ങള്‍'; 14 കിലോ കൂട്ടിയും, പിന്നെ കുറച്ചും ഞെട്ടിച്ച് നിമിഷ