Sports

രോഹിത്തും ധവാനും റെഡി; ചെയ്‌സിങ്ങിന്റെ സമ്മര്‍ദത്തില്‍ ഇന്ത്യ; മൂന്നാം വട്ടവും ടോസ് ഫിഞ്ചിന്‌

ടോസ് നേടിയിരുന്നു എങ്കില്‍ തങ്ങളും ബാറ്റിങ് തെരഞ്ഞെടുത്തേനെയെന്ന് കോഹ് ലി പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഫൈനല്‍ പോരിന്റെ ആവേശത്തിലേക്കെത്തിയ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. രാജ്‌കോട്ടില്‍ ഇറങ്ങിയ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ബംഗളൂരുവില്‍ ഇറങ്ങുന്നത്. 

രോഹിത് ശര്‍മയും, ശിഖര്‍ ധവാനും പരിക്കിന്റെ പിടിയില്‍ നിന്ന് മോചിതരായി എത്തി. ടോസ് നേടിയിരുന്നു എങ്കില്‍ തങ്ങളും ബാറ്റിങ് തെരഞ്ഞെടുത്തേനെയെന്ന് കോഹ് ലി പറഞ്ഞു. സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലേത്. ചെയ്‌സ് ചെയ്യുന്ന ടീമിന് മേല്‍ സമ്മര്‍ദം കൂടും. 

മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ മൂന്ന് വട്ടവും ടോസ് ഭാഗ്യം ഫിഞ്ചിനൊപ്പമാണ് നിന്നത്. മുംബൈയില്‍ ഇന്ത്യയെ പൊരുതാവുന്ന സ്‌കോര്‍ കണ്ടെത്താന്‍ അനുവദിക്കാതെ വലിഞ്ഞി മുറിക്കി 10 വിക്കറ്റിന് ജയം പിടിച്ചപ്പോള്‍, രണ്ടാം ഏകദിനത്തിലെ ഫിഞ്ചിന്റെ ചെയ്‌സ് ചെയ്യാനുള്ള തീരുമാനം പിഴച്ചു. 

മൂന്നാം ഏകദിനത്തില്‍ മറ്റൊരു റിസ്‌കിനും ഇടംനല്‍കാതെ ഫിഞ്ച് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. റിച്ചാര്‍ഡ്‌സന് പകരം ഹസല്‍വുഡ് ടീമിലേക്ക് എത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT