Sports

റയല്‍ മാഡ്രിഡ് മരണ ഗ്രൂപ്പില്‍; ബാഴ്‌സയ്ക്കു യുവന്റസ്: ചാംപ്യന്‍സ് ലീഗിനുള്ള ഗ്രൂപ്പുകളായി; മത്സരങ്ങള്‍ അടുത്തമാസം 12നു തുടങ്ങും

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു അടുത്തമാസം 12മുതല്‍ പന്തുരുളും. യൂറോപ്യന്‍ ലീഗുകളിലെ ഏറ്റവും മികച്ച 32 ടീമുകള്‍ മാറ്റുരയ്ക്കുന്ന യുവേഫ ചാംപ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ക്കു കാഹളം മുഴങ്ങിക്കഴിഞ്ഞു. A, B, C, D, E, F, G, H എന്നീ എട്ടു ഗ്രൂപ്പുകളാക്കി തിരിച്ചാണ് ചാംപ്യന്‍സ് ലീഗ് മത്സരങ്ങള്‍ നടക്കുക. ഏതൊക്കെ ഗ്രൂപ്പുകളില്‍ ഏതൊക്കെ ടീമുകളാണെന്ന് കഴിഞ്ഞ ദിവസം നടന്ന യുവേഫയുടെ ചടങ്ങില്‍ പ്രഖ്യാപിച്ചു.

സ്പാനിഷ് ലീഗ് ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡാണ് നിലവിലെ ജേതാക്കള്‍. ഇറ്റാലിയന്‍ സിരി എ ജേതാക്കളായ യുവന്റസിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു തോല്‍പ്പിച്ചാണ് മാഡ്രിഡ് കഴിഞ്ഞ തവണ ചാംപ്യന്‍സ് ലീഗ് ട്രോഫി സ്വന്തമാക്കിയത്. ഇതോടെ തുടര്‍ച്ചയായി രണ്ടു തവണ യൂറോപ്യന്‍ ചാംപ്യന്‍മാരാകുന്ന ആദ്യ ടീമും മാഡ്രിഡ് ആയി.

ചാംപ്യന്‍സ് ലീഗ് 2017-18 ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരിക്കുന്ന ടീമുകള്‍

ഗ്രൂപ്പ് A
ബെനഫിക്ക, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, എഫ്‌സി ബേസല്‍, CSKA മോസ്‌കോ

ഗ്രൂപ്പ്-B
ബയേണ്‍ മ്യൂനിക്ക്, പാരിസ് സെന്റ് ജെര്‍മെയ്ന്‍, ആന്‍ഡെര്‍ലെറ്റ്, സെല്‍റ്റിക്ക്

ഗ്രൂപ്പ് -C
ചെല്‍സി, അത്‌ലെറ്റികോ മാഡ്രിഡ്, റോമ, FK ഖരബാഗ്

ഗ്രൂപ്പ്-D
യുവന്റസ്, ബാഴ്‌സലോണ, ഒളിംപിയാക്കോസ്, സ്‌പോര്‍ട്ടിങ് സിപി

ഗ്രൂപ്പ്-E
സ്പാര്‍ട്ടക്ക് മോസ്‌ക്കോ, സെവിയ്യ, ലിവര്‍പൂള്‍, എന്‍കെ മരിബോര്‍

ഗ്രൂപ്പ് -F
ഷാക്തര്‍, മാഞ്ചസ്റ്റര്‍ സിറ്റി, നാപ്പോളി, ഫെയെനൂര്‍ദ്, 

ഗ്രൂപ്പ്-G
മൊണോക്കോ, എഫ്‌സി പോര്‍ട്ടോ, ബെസ്‌കിറ്റാസ്, ആര്‍ബി ലൈസിഗ്

ഗ്രൂപ്പ്-D
റയല്‍ മാഡ്രിഡ്, ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, ടോട്ടന്‍ഹാം, ഏപൊള്‍ നികോസിയ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിനോട് നശീകരണ ബുദ്ധിയോടെയുള്ള സമീപനമില്ല, പുരോഗതിക്ക് ഉതകുന്ന പദ്ധതികളെ പിന്തുണയ്ക്കും'

നിക്ഷേപകര്‍ക്ക് വന്‍ പലിശ വാഗ്ദാനം ചെയ്തുകൊണ്ടുള്ള കൊള്ള; കടത്തനാട് സൊസൈറ്റി നിക്ഷേപത്തട്ടിപ്പില്‍ ശക്തമായ നടപടി വേണമെന്ന് സിപിഐ

പ്രവാസികള്‍ക്ക് ആശ്വാസം; നാളെ മുതല്‍ കുവൈത്ത് വിമാനത്താവളം സാധാരണനിലയിലേക്ക്

സദാനന്ദൻ എം പി യുടെ മകളുടെ വിവാഹ സൽക്കാരത്തിന് ഉപരാഷ്ട്രപതിയും; സിപി രാധാകൃഷ്ണനും ആർലേക്കറും മട്ടന്നൂരിൽ

നിരാശപ്പെടുത്തി ബാറ്റര്‍മാര്‍, 155ല്‍ ഒതുങ്ങി ഗുജറാത്ത്; റോയല്‍ ചലഞ്ചേഴ്‌സിന് കുറഞ്ഞ വിജയലക്ഷ്യം

SCROLL FOR NEXT