Sports

റഷ്യന്‍ ലോകകപ്പില്‍ കളിച്ച അഞ്ചോളം താരങ്ങള്‍ ഇന്ത്യയിലേക്ക്

ഐ ലീഗ് കരുത്തരായ ഈസ്റ്റ് ബംഗാള്‍ കോസ്റ്ററിക്കന്‍ പ്രതിരോധ താരമായ ജോണി അക്കോസ്റ്റയുമായി കരാര്‍ ഒപ്പിടാന്‍ ഒരുങ്ങുകയാണെന്ന് അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

വിവിധ ടീമുകള്‍ക്കായി റഷ്യന്‍ ലോകകപ്പില്‍ കളിച്ച അഞ്ചോളം താരങ്ങള്‍ ഈ സീസണില്‍ ഇന്ത്യന്‍ ക്ലബുകളില്‍ കളിക്കാനുള്ള സാധ്യതയേറി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, ഐ ലീഗ് ടീമുകളാണ് ഈ അഞ്ച് താരങ്ങളേയും നോട്ടമിട്ടത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഐ ലീഗ് കരുത്തരായ ഈസ്റ്റ് ബംഗാള്‍ കോസ്റ്ററിക്കന്‍ പ്രതിരോധ താരമായ ജോണി അക്കോസ്റ്റയുമായി കരാര്‍ ഒപ്പിടാന്‍ ഒരുങ്ങുകയാണെന്ന് അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു. താരത്തിന്റെ കൊളംബിയന്‍ ഏജന്റുമായി സംസാരിച്ചതായും ക്ലബ് അവകാശപ്പെട്ടിട്ടുണ്ട്. 

ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയ യുറഗ്വെ ടീമില്‍ കളിച്ച ക്രിസ്റ്റ്യന്‍ റോഡ്രിഗസാണ് ഇന്ത്യയിലേക്ക് വരാന്‍ തയ്യാറായി നില്‍ക്കുന്നവരില്‍ ശ്രദ്ധേയന്‍. നൂറിലധികം രാജ്യാന്തര മത്സരങ്ങളില്‍ രാജ്യത്തിന്റെ ജേഴ്‌സിയണിഞ്ഞ റോഡ്രിഗസ്, 2011ല്‍ കോപ്പ അമേരിക്ക കിരീടം നേടിയ ടീമിലും കളിച്ചിട്ടുണ്ട്. ഏതാണ്ട് 13 കോടിയോളം താരത്തിനായി മുടക്കേണ്ടി വരും ടീമുകള്‍. 

ഐ.എസ്.എല്‍ ടീം എഫ്.സി ഗോവ ഇറാന്‍ നായകന്‍ മസൂദ് ഷോജെയ്ക്ക് വേണ്ടി രംഗത്തുണ്ട്. പരിശീലകന്‍ സെര്‍ജിയോ ലൊബേറയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് തുടര്‍ച്ചയായി മൂന്ന് ലോകകപ്പുകളില്‍ കളിച്ച ഈ ഇറാനിയന്‍ താരത്തെ സ്വന്തമാക്കാന്‍ ഗോവ ശ്രമിക്കുന്നത്. നിലവിലെ ഗോവന്‍ പരിശീലകനായ ലൊബേറയ്ക്ക് കീഴില്‍ ലാസ് പല്‍മാസ് ടീമില്‍ കളിച്ചിട്ടുള്ള താരമാണ് മസൂദ് ഷോജെ. ലാന്‍സരോറ്റയ്ക്ക് പകരം ഷോജെയെ കളിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് ഗോവന്‍ പരിശീലകന്‍. 

പാനമയ്ക്ക് വേണ്ടി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ള അവരുടെ മധ്യനിര താരം ഗബ്രിയേല്‍ ഗോമസാണ് ഇന്ത്യന്‍ ക്ലബുകള്‍ നോട്ടമിട്ട മറ്റൊരു താരം. മൂന്ന് വര്‍ഷ കരാറില്‍ ഇന്ത്യയിലെത്തി കരിയര്‍ ഇന്ത്യന്‍ ക്ലബില്‍ അവസാനിപ്പിക്കാന്‍ 34കാരനായ താരം പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

ഐസ്‌ലന്‍ഡ് താരം കരി അര്‍നാസനെ എഫ്.സി പൂനെ സിറ്റിയാണ് സ്വന്തം പാളയത്തിലെത്തിക്കാന്‍ ശ്രമിക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പ്രക്ഷോഭം: പൊലീസ് അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള ഉന്നതതല സമിതിയെ ഇന്ന് പ്രഖ്യാപിക്കും

Today's Rashi Phalam August 19|ഔദ്യോഗിക കാര്യങ്ങളിൽ അനുകൂല തീരുമാനം, വാഹന യാത്രയിൽ ശ്രദ്ധ വേണം

പാര്‍ക്ക് ചെയ്ത് പോയാല്‍ വണ്ടി പൊലീസ് കൊണ്ടുപോകും; ഓണക്കാലത്ത് നഗരത്തില്‍ ഗതാഗത നിയന്ത്രണം

ഡല്‍ഹി ജല ബോര്‍ഡ് അഴിമതിക്കേസ്; എഎപി നേതാവ് സത്യേന്ദര്‍ ജയിന്‍ അറസ്റ്റില്‍

ഓണത്തിരക്ക് പേടിക്കേണ്ട, സമയമെടുത്ത് പര്‍ച്ചേഴ്‌സ് ചെയ്യാം; അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ