Sports

റൂണിയില്ലാതെ ഇംഗ്ലണ്ട് ടീം; ഫോമിലുള്ള താരങ്ങള്‍ തന്നെ ധാരാളമെന്ന് കോച്ച്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ നേട്ടക്കാരന്‍ വെയ്ന്‍ റൂണിയില്ലാതെ ടീമിനെ പ്രഖ്യാപിച്ച് പരിശീലകന്‍ സൗത്ത് ഗേറ്റ്. ലോകക്കപ്പ് യോഗ്യതാ റൗണ്ടില്‍ സ്‌കോട്ട്‌ലാന്റുമായും സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സുമായുമുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് 119 തവണ ഇംഗ്ലണ്ട് ജെഴ്‌സിയണിഞ്ഞ റൂണിയെ തഴഞ്ഞത്.

നിലവില്‍ റൂണി കളിക്കുന്ന പൊസിഷനില്‍ റൂണിയേക്കാള്‍ ഫോമിലുള്ള താരങ്ങളുണ്ട്. പിന്നെയെന്തിന് റൂണിയെ ടീമിലെടുക്കണമെന്നാണ് സൗത്ത്‌ഗേറ്റ് വ്യക്തമാക്കിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ലിത്വാനിയ, ജര്‍മനി എന്നീ ടീമുകളുമായുള്ള മത്സരത്തിനുള്ള ടീമിലും റൂണിക്ക് ഇടം നല്‍കിയിരുന്നില്ല. പരിക്കായിരുന്നു അന്ന് ടീമിലുള്‍പ്പെടുത്താതിന് പറഞ്ഞിരുന്ന കാരണം.

ഇംഗ്ലണ്ടിന് വേണ്ട 53 ഗോളുകള്‍ നേടിയ താരം ഈ സീസണില്‍ മാഞ്ചസ്റ്ററിന് വേണ്ടി 15 മത്സരങ്ങളില്‍ മാത്രമാണ് ഇറങ്ങിയത്. പരിക്കില്‍ നിന്നും മോചിതനായെങ്കില്‍ ജോസ് മൊറീഞ്ഞോ റൂണിക്ക് ബെഞ്ചിലായിരുന്നു സ്ഥാനം നല്‍കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT