Sports

റൊണാള്‍ഡോയെ റയല്‍ ആരാധകര്‍ക്കും മടുത്തു;  ടീം വിടാനൊരുങ്ങി താരം

റൊണാള്‍ഡോ  റയലില്‍തുടരണമോ വേണ്ടയോ എന്നായിരുന്നു ചോദ്യം. ഒന്നേകാല്‍ ലക്ഷം റയല്‍ ആരാധകര്‍  അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്തു. 32.5 ശതമാനം റൊണാള്‍ഡോ റയലില്‍ തുടരണമെന്നും പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കയ്യൊഴിഞ്ഞ് റയല്‍ ആരാധകര്‍.ആരാധകര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ ഭൂരിപക്ഷം ആളുകളും റൊണാള്‍ഡോ ടീം വിടണമെന്നാണ് ആഗ്രഹിക്കുന്നു.

സീസണില്‍ മോശം ഫോമിലാണ് റോണോയും കൂട്ടരും. ലാലിഗ കിരീടമോഹം അസ്തമിച്ച സാഹചര്യത്തില്‍ താരം  റയല്‍ വിടുന്നെന്ന  വാര്‍ത്തകളുണ്ടായിരുന്നു.  സ്പാനിഷ് മാധ്യമമായ എ.എസ് നടത്തിയ സര്‍വ്വേയിലാണ് 67.5 ശതമാനം ആളുകളും റൊണാള്‍ഡോ റയല്‍ വിടണമെന്നാണ് ആഗ്രഹം പങ്കുവെച്ചത്. റൊണാള്‍ഡോ  റയലില്‍തുടരണമോ വേണ്ടയോ എന്നായിരുന്നു ചോദ്യം. ഒന്നേകാല്‍ ലക്ഷം റയല്‍ ആരാധകര്‍  അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്തു. 32.5 ശതമാനം റൊണാള്‍ഡോ റയലില്‍ തുടരണമെന്നും പറഞ്ഞു.

അഞ്ച് തവണ ബാലണ്‍ ദ്യോര്‍ ജേതാവായ റോണാള്‍ഡോയ്ക്ക് അര്‍ഹിക്കുന്ന പ്രതിഫലം റയലില്‍ ലഭിക്കുന്നില്ല എന്നും ഇത് താരത്തിനെ അസ്വസ്ഥനാക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോകത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍പോലും റൊണാള്‍ഡൊ ഇല്ല. കൂടാതെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്,പി.എസ്.ജി തുടങ്ങിയ ക്ലബ്ബുകള്‍ റോണോയെ ലക്ഷ്യം വയ്ക്കുന്നതായും താരം ഉടന്‍തന്നെ ക്ലബ് വിടുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT