ചെന്നൈ: ഐപിഎൽ തുടങ്ങുന്നതിന് തൊട്ടുമുൻപാണ് ചെന്നൈ സൂപ്പർ കിങ്സിന് അവരുടെ ദക്ഷിണാഫ്രിക്കൻ പേസറായ ലുൻകി എൻഗിഡിയെ പരുക്കിനെ തുടർന്ന് നഷ്ടമായത്. പകരം നിലവിലെ ചാംപ്യൻമാർ ടീമിലെത്തിച്ചത് ന്യൂസിലൻഡിന്റെ ഫാസ്റ്റ് ബൗളിങ് ഓൾറൗണ്ടർ സ്കോട്ട് കുഗ്ലെജിനെയായിരുന്നു. കഴിഞ്ഞ ദിവസമാണ് കുഗ്ലെജിൻ ടീമിനൊപ്പം ചേർന്നത്.
താരത്തെ ടീമിലേക്ക് സ്വാഗതമോതി ചെന്നൈ ഒരുക്കിയ സ്വീകരണമാണ് ശ്രദ്ധേയമായത്. ചില സമ്മാനങ്ങൾ നൽകിയാണ് ചെന്നൈ സംഘം താരത്തെ വരവേറ്റത്. ഇതിന്റെ ചിത്രങ്ങൾ കുഗ്ലെജിലിൻ തന്നെ പങ്കുവച്ചു. ചെന്നൈ ഫ്രാഞ്ചൈസി തനിക്ക് നൽകിയ സമ്മാനങ്ങളുടെ ചിത്രം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം പങ്കിട്ടത്.
കുഗ്ലെജിന്റെ ചിത്രങ്ങളടങ്ങിയ ഒരു ഫോട്ടോ ഫ്രെയിമാണ് ചെന്നൈ ഫ്രാഞ്ചൈസി അദ്ദേഹത്തിന് നൽകിയ സമ്മാനങ്ങളിലൊന്ന്. ന്യൂസിലൻഡ് ദേശീയ ടീമിൽ കളിക്കുന്ന ചിത്രവും, അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ ചിത്രവുമെല്ലാം ഈ ഫോട്ടോ ഫ്രെയിമിലുണ്ട്. ഇതിനൊപ്പം ചെന്നൈ സൂപ്പർ കിങ്സിനെക്കുറിച്ചുള്ള ‘ദി അൾട്ടിമേറ്റ് കംബാക്ക്’ എന്ന പേരിലുള്ള ബുക്കും, കുഗ്ലെജിന്റെ പേരിലുള്ള തലയണയും ചെന്നൈ ഫ്രാഞ്ചൈസി നൽകിയിട്ടുണ്ട്. താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates