Sports

ലജ്ജ തോന്നുന്നില്ലേ? ഇന്ത്യയെ നാണം കെടുത്തുകയാണോ ലക്ഷ്യം? ഗാംഗുലിക്കും ബിസിസിഐക്കുമെതിരെ ആരാധകര്‍

പുകയില്‍ മൂടി നില്‍ക്കുന്ന അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് മത്സരം ഉപേക്ഷിക്കണം എന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍ ശക്തിയായി ഉയര്‍ന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ട്വന്റി20 ഉപേക്ഷിക്കണം എന്ന മുറവിളി ശക്തമാക്കി ആരാധകര്‍. മത്സര ദിവസമായ ഇന്ന് പുകയില്‍ മൂടി നില്‍ക്കുന്ന അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് മത്സരം ഉപേക്ഷിക്കണം എന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍ ശക്തിയായി ഉയര്‍ന്നത്. 

ലജ്ജ തോന്നുന്നില്ലേ, മത്സരം ഉപേക്ഷിക്കൂ എന്നെല്ലാമാണ് ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ ഗാംഗുലിയേയും ബിസിസിഐയേയും ടാഗ് ചെയ്ത് പറയുന്നത്. പന്ത് കാണാതെ അവര്‍ എങ്ങനെ കളിക്കാനാണെന്ന് ചോദിച്ച് പരിഹാസവും ഉയരുന്നുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കുള്ള കണക്ക് അനുസരിച്ച് എയര്‍ ഇന്‍ഡക്‌സ് ക്വാളിറ്റിയില്‍ ഡല്‍ഹിയുടെ സ്ഥാനം 625ലാണ്. 

ഇന്ത്യയെ ലോകത്തിന് മുന്‍പില്‍ നാണം കെടുത്താനാണോ മത്സരവുമായി മുന്‍പോട്ട് പോവുന്നത് എന്നും ആരാധകര്‍ ചോദിക്കുന്നു. ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ ടെസ്റ്റില്‍ തന്നെ ഗാംഗുലി പരാജയപ്പെട്ടിരിക്കുന്നു എന്നും ആരാധകരില്‍ നിന്ന് അഭിപ്രായം ഉയരുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം