Sports

ലിവര്‍പൂള്‍ താരം സാദിയോ മാനേക്ക് കോവിഡ്, 5 കളിക്കാര്‍ക്ക് കൂടി ലക്ഷണങ്ങള്‍ 

ലിവര്‍പൂളിന്റെ മധ്യനിര താരം തിയാഗോ അല്‍കാന്‍ട്രയ്ക്ക് കോവിഡ് പോസിറ്റീവായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ലിവര്‍പൂള്‍ മുന്നേറ്റ നിര താരം സാദിയോ മാനേക്ക് കോവിഡ്. ഇതോടെ മാനേ സ്വയം നിരീക്ഷണത്തിലാണ്. കഴിഞ്ഞ തിങ്കളാഴ്ച ആഴ്‌സണലിനെതിരായ കളിയില്‍ മാനേ കളിച്ചിരുന്നു. 

ലിവര്‍പൂളിന്റെ മധ്യനിര താരം തിയാഗോ അല്‍കാന്‍ട്രയ്ക്ക് കോവിഡ് പോസിറ്റീവായിരുന്നു. തിയാഗോയ്ക്ക് കോവിഡ് സ്ഥിരീകരിച്ച് മൂന്ന് ദിവസം പിന്നിടുമ്പോഴാണ് മനേക്കും കോവിഡ് പോസിറ്റീവാകുന്നത്. 

മനേക്ക് ചെറിയ കോവിഡ് ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്ന് ലിവര്‍പൂള്‍ വ്യക്തമാക്കി. ഞായറാഴ്ച ആസ്റ്റണ്‍ വില്ലക്കെതിരെയാണ് ലിവര്‍പൂളിന്റെ അടുത്ത പ്രീമിയര്‍ ലീഗ് മത്സരം. ഇത് മനേക്ക് നഷ്ടമാവുമെന്ന് ഉറപ്പാണ്. മനേ ഉള്‍പ്പെടെ ക്ലബിലെ ആറ് കളിക്കാര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അക്കാര്യം ക്ലബ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒറ്റക്കെട്ടായി പ്രതിപക്ഷം; ഗാന്ധിജി വെടിയേറ്റ് വീണ സ്ഥലത്ത് പ്രതിഷേധം; ജന്തര്‍ മന്ദിറില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

'വിദ്യാര്‍ഥികളുടെ ആശങ്കകള്‍ ന്യായം, സഹാനുഭൂതിയോടെ കൈകാര്യം ചെയ്യണം'; മോദി സര്‍ക്കാരിനോട് മുരളി മനോഹര്‍ ജോഷി

ഇതുവരെ ഒരു സേവിങ്ങും ഇല്ലേ?, ഭാവി ജീവിതം സുരക്ഷിതം; ഇതാ മൂന്ന് ടിപ്പുകള്‍

'രാജ്യത്തെ ഒറ്റുകൊടുക്കാന്‍ തീവ്രവാദികള്‍ എത്ര തന്നു'; പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍ വായില്‍ പഴമായിരുന്നോ?'; മഞ്ജുവിന് നേരെ സൈബര്‍ ആക്രമണം

പോസ്റ്റ് ഓഫീസ് ആര്‍ഡി: പ്രതിമാസം 5000 രൂപ നിക്ഷേപിച്ചാല്‍ എത്ര കിട്ടും?, 7000 ആണെങ്കിലോ?