Sports

ലൂക്കാക്കുവിന്റെ സെല്‍ഫ് ഗോളില്‍ ഇന്റര്‍ മിലാന്‍ വീണു; സെവിയ യൂറോപ്പിലെ ചാമ്പ്യന്മാര്‍

ഇന്റര്‍ മിലാനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് വിട്ടാണ് സ്പാനിഷ് സംഘം കിരീടത്തില്‍ മുത്തമിട്ടത്

സമകാലിക മലയാളം ഡെസ്ക്

കൊളോണ്‍: യൂറോപ്പ ലീഗ് കിരീടം സെവിയയ്ക്ക്. ഇന്റര്‍ മിലാനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് വിട്ടാണ് സ്പാനിഷ് സംഘം കിരീടത്തില്‍ മുത്തമിട്ടത്. ഇത് ആറാം വട്ടമാണ് സെവിയ യൂറോ കപ്പ് കിരീം നേടുന്നത്. 

അഞ്ചാം മിനിറ്റില്‍ ലുക്കാക്കുവിന്റെ പെനാല്‍റ്റിയിലൂടെ മിലാന്‍ മുന്‍പിലെത്തിയെങ്കിലും ഫലമുണ്ടായില്ല. 12ാം മിനിറ്റിലും 33ാം മിനിറ്റിലും ലുക് ഡെ ജോങ് സെവിയയുടെ രക്ഷയ്‌ക്കെത്തി. രണ്ട് പിന്നിട്ട് മാത്രം പിന്നിട്ടപ്പോഴേക്കും ഗോഡിനിലൂടെ മിലാന്‍ സമനില പിടിച്ചു. ഡിയാഗോ കാര്‍ലോസിന്റെ ഫൗളിലാണ് മിലാന് അഞ്ചാം മിനിറ്റില്‍ പെനാല്‍റ്റി ലഭിച്ചത്. 

എന്നാല്‍ 74ാം മിനിറ്റില്‍ ലുക്കാക്കുവില്‍ നിന്ന് വന്ന സെല്‍ഫ് ഗോള്‍ മിലാന് കിരീടം നിഷേധിച്ചു. ആദ്യ പകുതിയിലാണ് നാല് ഗോളുകളും വന്നത്. ഫ്രീകിക്കില്‍ ബൈസിക്കിള്‍ കിക്കിലൂടെ ഡിയാഗോ കാര്‍ലോസാണ് ഗോളിന് ശ്രമിച്ചത്. ഇത് വലയിലേക്ക് എത്തിയത് ലൂക്കാക്കുവിന്റെ ദേഹത്ത് തട്ടിയും. 

ടാര്‍ഗറ്റിലേക്കുള്ള ഷോട്ടുകളിലും, പന്ത് കൈവശം വെക്കുന്നതിലും പാസുകളിലെ കൃത്യതയിലും സെവിയയും മിലാനും ഒപ്പത്തിനൊപ്പം നിന്നാണ് കളിച്ചത്. എന്നാല്‍ മൂന്നാമത് വല കുലുക്കാന്‍ മിലാനെ തടയുന്നതില്‍ ജയിച്ചതോടെ സെവിയ കിരീടം ഉയര്‍ത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പാലക്കാട് തീപാറുമോ?, എന്‍എംആര്‍ റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കൊടുവള്ളിയില്‍ സലിം മടവൂര്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

SCROLL FOR NEXT