Sports

വംശീയതയുമായി വീട്ടിലിരിക്കാം, ഒരുത്തനേയും സ്റ്റേഡിയത്തില്‍ കയറ്റില്ലെന്ന് സീരി എ; ഇന്റര്‍ മിലാന്റെ ഹോം മത്സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍

സസൗലുവിനെതിരെ ജനുവരി 19നും, ബോള്‍ഗാനെക്കെതിരെ ഫെബ്രുവരി മൂന്നിനും നടക്കുന്ന ഹോം മത്സരങ്ങളിലാണ് ഒരൊറ്റ ആരാധകനേയും പ്രവേശിപ്പിക്കില്ലെന്ന് സിരി എ അധികൃതര്‍ നിലപാടെടുത്തിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കുരങ്ങിന്റെ ശബ്ദം തീര്‍ത്ത് കൗലിബലിയെ അപമാനിച്ച ഇന്‍ര്‍ മിലാന്‍ ആരാധകര്‍ക്കെതിരെ നടപടിയുമായി സീരി എ. ഇന്റര്‍ മിലാന്റെ അടുത്ത രണ്ട് ഹോം മത്സരങ്ങളും അടച്ചിട്ട സ്‌റ്റേഡിയത്തിലാവും നടക്കുക. സീരി എയുടെ തീരുമാനത്തിനെതിരെ ഇന്റര്‍ മിലാന്‍ അപ്പീര്‍ നല്‍കുമോയെന്ന് വ്യക്തമാക്കിയിട്ടില്ല. 

സസൗലുവിനെതിരെ ജനുവരി 19നും, ബോള്‍ഗാനെക്കെതിരെ ഫെബ്രുവരി മൂന്നിനും നടക്കുന്ന ഹോം മത്സരങ്ങളിലാണ് ഒരൊറ്റ ആരാധകനേയും പ്രവേശിപ്പിക്കില്ലെന്ന് സിരി എ അധികൃതര്‍ നിലപാടെടുത്തിരിക്കുന്നത്. വംശീയത അവസാനിപ്പിക്കുവാനുള്ള സമയം അതിക്രമിച്ചുവെന്ന് ഇന്റര്‍ കോച്ച് സ്പലേറ്റിയും പ്രതികരിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കൗലിബലയ്ക്ക് പിന്തുണയുമായി മുന്നോട്ടു വന്നിരുന്നു. 

എതിരില്ലാത്ത ഒരു ഗോളിന് ഇന്റര്‍മിലാനോട് നാപോളി പരാജയപ്പെട്ട കളിയിലായിരുന്നു നാപോളിയുടെ സെനഗല്‍ പ്രതിരോധ നിര താരം കാണികളില്‍ നിന്നും വംശീയ അധിക്ഷേപത്തിന് ഇരയാവുന്നത്. കുരങ്ങന്മാരുടെ ശബ്ദം തീര്‍ത്തായിരുന്നു ആരാധകരുടെ അധിക്ഷേപം. ഇതോടെ മത്സരം നിര്‍ത്തി വയ്ക്കാന്‍ നാപോളി താരങ്ങളും കോച്ചിങ് സ്റ്റാഫുമടക്കും റഫറിയോട് ആവശ്യപ്പെട്ടു. എന്നാല്‍ കറുത്തവനായതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് പറഞ്ഞായിരുന്നു കൗലിബാലി പ്രതികരിച്ചത്. ഫ്രഞ്ച്, സെനഗല്‍, നാപ്പോളിയനായതിലും, ഒരു മനുഷ്യനായതിലുമെല്ലാം അഭിമാനമുണ്ടെന്ന് താരം ട്വിറ്ററില്‍ കുറിച്ചു. 

മത്സരത്തില്‍ രണ്ട് വട്ടം മഞ്ഞക്കാര്‍ഡ് കണ്ട കൗലിബലിക്ക് രണ്ട് മത്സരങ്ങളില്‍ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വംശീയ അധിക്ഷേപം ഉയര്‍ന്നതിന് പിന്നാലെ, ഇന്റര്‍ വംശീയതയ്ക്ക് എതിരാണെന്ന പ്രതികരണവുമായി ഇന്റര്‍മിലാനും രംഗത്തെത്തിയിരുന്നു. എല്ലാവരേയും ഒപ്പം കൂട്ടുന്നതാണ് ഇന്ററിന്റെ ചരിത്രം. വിവേചനമില്ലാത്ത ഭാവിക്കായി എല്ലാവര്‍ക്കും ഒപ്പം നിന്ന് പൊരുതുകയാണ് നമ്മള്‍. ഇതെല്ലാം മനസിലാക്കാത്തവര്‍ നമ്മുക്കൊപ്പം ഉള്ളവരല്ലെന്നും ഇന്‍ര്‍ മിലാന്‍ തങ്ങളുടെ പ്രസ്താവനയില്‍ പറയുന്നു. 

വംശീയ അധിക്ഷേപം നടന്ന മത്സരത്തിന് മുന്‍പ് ഇരു ടീമിന്റേയും ആരാധകര്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. സംഘര്‍ഷത്തിനിടെ വാഹനം ഇടിച്ച് ഇന്ററിന്റെ ഒരു ആരാധകന് ജീവന്‍ നഷ്ടമായി. ഇറ്റലിയില്‍ കളിക്കുന്ന ആഫ്രിക്കന്‍ താരങ്ങളെ കാണികള്‍ കുരുങ്ങ് എന്ന് വിളിച്ച് അധിക്ഷേപിക്കുന്ന രീതി തുടരുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് മിലാനിലെ മത്സരത്തിലുണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കും, രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ, ഒരു വർഷം വരെ കേടാകില്ല

പുഴുങ്ങിയ മുട്ടയുടെ തോട് ഒട്ടിപ്പിടിക്കാറുണ്ടോ? ഈ ട്രിക്കുകള്‍ പരീക്ഷിച്ചു നോക്കൂ

ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു

KERALA PSC: വനിതാ കോൺസ്റ്റബിൾ, അസിസ്റ്റന്റ് എൻജിനീയര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം

SCROLL FOR NEXT