Sports

വനിതാ ക്രിക്കറ്റിൽ വീണ്ടും സ്വവർ​ഗ വിവാഹം; ഡെലീസ കിമ്മിൻസിന് കൂട്ടായി ഇനി ലോറ ഹാരിസ്

വനിതാ ക്രിക്കറ്റിൽ വീണ്ടും സ്വവർ​ഗ വിവാഹം; ഡെലീസ കിമ്മിൻസിന് കൂട്ടായി ഇനി ലോറ ഹാരിസ്

സമകാലിക മലയാളം ഡെസ്ക്

സിഡ്നി: വനിതാ ക്രിക്കറ്റ് ലോകത്ത് വീണ്ടുമൊരു സ്വവർ​ഗ വിവാഹം. ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങളായ ഡെലീസ കിമ്മിൻസ് (31), ലോറ ഹാരിസ് (29) എന്നിവരാണ് വിവാഹിതരായത്. ഞായറാഴ്ചയായിരുന്നു വിവാഹം. ഇൻസ്റ്റഗ്രാമിലൂടെയാണ് വിവാഹ വാർത്ത ഇരുവരും പരസ്യമാക്കിയത്. ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം കോവിഡ് വ്യാപനത്തെ തുടർന്ന് നീട്ടി വെയ്ക്കുകയായിരുന്നു. 

‘ഈ വിവാഹ ദിനം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിനമാക്കിയ എല്ലാവർക്കും നന്ദി‘– വിവാഹ ചിത്രം പങ്കുവച്ച് ഡെലീസ കിമ്മിൻസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2018–19 സീസണിൽ വനിതാ ബിഗ് ബാഷ് ലീഗ് വിജയത്തിനു പിന്നാലെ ലോറ ഹാരിസാണ് കിമ്മിൻസിനോട് പ്രണയാഭ്യർഥന നടത്തിയത്. ഓസ്ട്രേലിയയുടെ ദേശീയ വനിതാ ടീമിൽ അംഗമായിരുന്നു ഡെലീസ കിമ്മിൻസ്. 

2018–19 സീസണിൽ ബ്രിസ്ബെയ്ൻ ഹീറ്റ്സിനായി ഫൈനലിൽ വിജയ റൺ നേടിയത് ലോറ ഹാരിസായിരുന്നു. വനിതാ ബിഗ് ബാഷ് ലീഗിൽ തുടർച്ചയായി മൂന്ന് സീസണിൽ ബ്രിസ്ബെയ്ൻ ഹീറ്റ്സിനായാണ് ലോറ ഹാരിസ് കളിച്ചത്. 2018–19 സീസണിലെ കലാശപ്പോരിൽ ഫോറടിച്ച് ടീമിന് കിരീടം സമ്മാനിച്ചതും ലോറയായിരുന്നു. 2016–17 സീസണിൽ ക്വീൻസ്‌ലാൻ‍ഡ് ടീമിലൂടെയാണ് ലോറ ബിഗ് ബാഷ് ലീ​ഗിൽ അരങ്ങേറിയത്. 

16 ഏകദിനങ്ങളിൽ ഓസീസ് ജഴ്സിയണിഞ്ഞ ഡെലീസ കിമ്മിൻസ് ഇത്രയും മത്സരങ്ങളിൽ നിന്ന് 79 റൺസും 14 വിക്കറ്റും നേടി. ഏകദിനത്തിനു പുറമെ 42 ടി20 മത്സരങ്ങളിലും ഓസീസിനായി കളത്തിലിറങ്ങി. ഇത്രയും മത്സരങ്ങളിൽ നിന്ന് 162 റൺസും 39 വിക്കറ്റുകളുമാണ് സമ്പാദ്യം. രാജ്യാന്തര ക്രിക്കറ്റിലെ രണ്ടാമത്തെ മാത്രം ഏകദിനത്തിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച് ശ്രദ്ധേയയായ കിമ്മിൻസ് ഏറ്റവും ഒടുവിൽ നടന്ന ടി20 ലോകകപ്പിൽ കിരീടം നേടിയ ഓസ്ട്രേലിയൻ ടീമിലും അംഗമായിരുന്നു.

സ്വവർഗ വിവാഹത്തിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ പുതു ചരിത്രമെഴുതിയ ന്യൂസിലൻഡ് വനിതാ ക്രിക്കറ്റ് ടീം താരങ്ങളായ ആമി സാറ്റർത്‌വൈറ്റ് – ലീ തഹൂഹു ദമ്പതികൾക്ക് ഈ വർഷം ആദ്യം കുഞ്ഞു ജനിച്ചത് വാർത്തയായിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ ഇവരുൾപ്പെടെ സ്വവർഗ വിവാഹിതരായ മൂന്ന് ദമ്പതികളുണ്ട്. 

ദക്ഷിണാഫ്രിക്കൻ വനിതാ ടീം നായിക ഡെയ്ൻ വാൻ നീകർക്കും സഹതാരം മാരിസാൻ കാപ്പുമാണ് ഇവർക്കു പിന്നാലെ വിവാഹിതരായത്. അതിനു ശേഷം ന്യൂസിലൻഡിന്റെ ഹീലി ജെൻസണും ഓസ്ട്രേലിയയുടെ നിക്കോളാ ഹാൻകോക്കും സ്വവർഗ വിവാഹത്തിലൂടെ ജീവിതത്തിൽ ഒരുമിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT