Sports

വനിതാ ട്വന്റി-20 ലോകകപ്പ് സെമിയില്‍ ഇന്ത്യ പുറത്ത്; ഇംഗ്ലണ്ടിന്റെ ജയം എട്ട് വിക്കറ്റിന്

വനിതാ ട്വന്റി-20 ലോകകപ്പ് സെമിയില്‍ ഇന്ത്യ പുറത്ത്. വിജയലക്ഷ്യമായ 113 റണ്‍സ് 17.3 ഓവറില്‍ ഇംഗ്ലണ്ട് മറികടന്നതോടെയാണ് ഇന്ത്യന്‍ കിരീടമോഹങ്ങള്‍ അസ്തമിച്ചത്.സ്‌കോര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഗയാന: വനിതാ ട്വന്റി-20 ലോകകപ്പ് സെമിയില്‍ ഇന്ത്യ പുറത്ത്. വിജയലക്ഷ്യമായ 113 റണ്‍സ് 17.1 ഓവറില്‍ ഇംഗ്ലണ്ട് മറികടന്നതോടെയാണ് ഇന്ത്യന്‍ കിരീടമോഹങ്ങള്‍ അസ്തമിച്ചത്.സ്‌കോര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 116.  
ഫൈനലില്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ നേരിടും.  

ആമി ജോണ്‍സും (53) നതാലി ഷെവറു(52)മാണ് ഇംഗ്ലണ്ടിനെ ഫൈനലിലെത്തിച്ചത്. ഒരു റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ ബ്യൂമോണ്ടിനെയും എട്ട് റണ്‍സെടുത്ത വ്യാട്ടിനെയും ഇംഗ്ലണ്ടിന് തുടക്കത്തില്‍ നഷ്ടമായിരുന്നു. 

 ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തുവെങ്കിലും താളം കണ്ടെത്താനാവാതെ 112 ല്‍ പുറത്തായതോടെ ഇന്ത്യയുടെ വിധി ഏറെക്കുറെ തീരുമാനിക്കപ്പെട്ടിരുന്നു. 23 റണ്‍സെടുക്കുന്നതിനിടയില്‍ ഇന്ത്യയ്ക്ക് 8 വിക്കറ്റായിരുന്നു നഷ്ടമായത്. സ്മൃതി മന്ദാന (34 )യും റോഡ്രിഗസു (26) മാണ് ഇന്ത്യയെ നാണക്കേടില്‍ നിന്നും രക്ഷിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT