Sports

'വളരെ ചൂടേറിയ രാത്രി; ശ്വാസം എടുക്കാന്‍ പോലും ബുദ്ധിമുട്ടി'

കരിയറില്‍ 2004ന് ശേഷം ഗ്രാന്‍ഡ്സ്ലാമിന്റെ ക്വാര്‍ട്ടറിലെത്താതെ ഫെഡറര്‍ ഇത് നാലാം തവണ മാത്രമാണ് പുറത്താകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

യുഎസ് ഓപണിലെ വന്‍ അട്ടിമറിയായിരുന്നു ഇതിഹാസ സ്വിസ് താരം റോജര്‍ ഫെഡററുടെ പുറത്താകല്‍. കരിയറില്‍ 2004ന് ശേഷം ഗ്രാന്‍ഡ്സ്ലാമിന്റെ ക്വാര്‍ട്ടറിലെത്താതെ ഫെഡറര്‍ ഇത് നാലാം തവണ മാത്രമാണ് പുറത്താകുന്നത്. ആസ്‌ത്രേലിയന്‍ താരം ജോണ്‍ മില്‍മോയാണ് പ്രീ ക്വാര്‍ട്ടറില്‍ സ്വിസ് ഇതിഹാസത്തെ അട്ടിമറിച്ചത്.

പരാജയത്തിന്റെ കാരണമായി ഫെഡറര്‍ പറയുന്നു- 'വളരെ ചൂടേറിയ രാത്രിയായിരുന്നു അത്. എനിക്ക് ശ്വാസം എടുക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടായിരുന്നു. സര്‍ക്കുലേഷന്‍ തന്നെ ഇല്ലായിരുന്നു. രാത്രിയില്‍ ഒരുപാട് ബുദ്ധിമുട്ടി, കഠിനമായിരുന്നു അത്. ഇതാദ്യമായാണ് ഇങ്ങനെ എനിക്ക് അനുഭവപ്പെടുന്നത്. ഇതുപോലുള്ള സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോള്‍ മറ്റ് കാര്യങ്ങളും കൈവിട്ടുപോകും. പക്ഷെ വളരെ കഠിനമായ സാഹചര്യങ്ങളെ നേരിടാന്‍ ഞാന്‍ പരിശീലിച്ചിട്ടുണ്ട്. 49 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ പകല്‍ വരെ കളിച്ചിട്ടുണ്ട്. പക്ഷെ ചില ദിവസം ശരീരം കൂടെ നിന്നെന്ന് വരില്ല'. ഫെഡറര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT