Sports

വാര്‍ണറെ പ്രകോപിപ്പിച്ചത് ഫില്‍ ഹ്യൂസിന്റെ മരണം പറഞ്ഞ്; എല്ലാ അതിരുകളും കടന്നുവെന്ന് വാര്‍ണറുടെ ഭാര്യ

പ്രകോപനത്തെ തുടര്‍ന്ന് ഇന്നിങ്‌സ് പാതി വഴിയില്‍ വെച്ച് മതിയാക്കി ഡേവിഡ് വാര്‍ണര്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

എതിര്‍ ടീമിലെ താരത്തില്‍ നിന്നുമുള്ള പ്രകോപനത്തെ തുടര്‍ന്ന് ഇന്നിങ്‌സ് പാതി വഴിയില്‍ വെച്ച് മതിയാക്കി ഡേവിഡ് വാര്‍ണര്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങിയിരുന്നു. ഇന്നിങ്‌സ് മതിയാക്കി മടങ്ങാന്‍ മാത്രം പ്രകോപനപരമായ എന്ത് വാക്കുകളായിരിക്കും എതിര്‍ താരത്തില്‍ നിന്നും വന്നത് എന്ന് ക്രിക്കറ്റ് ലോകം അതിശയിച്ചിരുന്നു. 

അതില്‍ വ്യക്തത വരുത്തുകയാണ് ഡേവിഡ് വാര്‍ണറുടെ ഭാര്യ. കളിക്കിടെ പന്ത് തലയില്‍ കൊണ്ട് മരണത്തിന് കീഴടങ്ങിയ ഫില്‍ ഹ്യൂസിന്റെ സഹോദരനായിരുന്നു വാര്‍ണറെ പ്രകോപിപ്പിച്ചത്. എന്തായിരുന്നു ആ വാക്കുകള്‍ എന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ അത് എല്ലാ അതിരുകളും ലംഘിക്കുന്നതായിരുന്നു. അതുകൊണ്ടാണ് വാര്‍ണര്‍ ഇന്നിങ്‌സ് അവസാനിപ്പിക്കാന്‍ മുതിര്‍ന്നത്. 

ഫില്‍ ഹ്യൂസിന്റെ മരണത്തെ കുറിച്ച് പറഞ്ഞായിരുന്നു ജാസന്‍ ഹ്യൂസിന്റെ 
പ്രകോപനമെന്ന് സിഡ്‌നിസ് ഡെയ്‌ലി ടെലിഗ്രാഫും റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ ടീമായ റാന്‍ഡ്വിക്ക് പെറ്റര്‍ഷാമിന് വേണ്ടി 35 റണ്‍സ് എടുത്ത് നില്‍ക്കെയാണ് വാര്‍ണര്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. എന്നാല്‍ ടീം അംഗങ്ങള്‍ അനുനയിപ്പിച്ച് വാര്‍ണറെ വീണ്ടും ക്രീസിലേക്ക് അയച്ചു. 157 റണ്‍സ് എടുത്താണ് വാര്‍ണര്‍ പിന്നെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

SCROLL FOR NEXT