Sports

വിംബിള്‍ഡണില്‍ അട്ടിമറി; റോജര്‍ ഫെഡറര്‍ പുറത്ത് 

വിംബിള്‍ഡണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറിയില്‍ റോജര്‍ ഫെഡറര്‍ പുറത്ത്. പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനും ടോപ് സീഡുമായ ഫോഡററെ എട്ടാം സീഡ് കെവിന്‍ ആന്‍ഡേഴ്‌സണാണ്  അട്ടിമറിച്ചത്.

സമകാലിക മലയാളം ഡെസ്ക്

 ലണ്ടന്‍: വിംബിള്‍ഡണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറിയില്‍ റോജര്‍ ഫെഡറര്‍ പുറത്ത്. പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനും ടോപ് സീഡുമായ ഫോഡററെ എട്ടാം സീഡ് കെവിന്‍ ആന്‍ഡേഴ്‌സണാണ്  അട്ടിമറിച്ചത്. അഞ്ച് സെറ്റ് നീണ്ട ക്വാര്‍ട്ടര്‍ പോരാട്ടത്തിലാണ് കെവിന്‍ ഫെഡററെ പരാജയപ്പെടുത്തിയത്. അവസാന സെറ്റില്‍ 13-11 എന്ന സ്‌കോറിലാണ് ആന്‍ഡേഴ്‌സണ്‍ വിജയം കണ്ടത്.

ഈ നിമിഷം എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല. പരമാവധി ശ്രമിച്ചു. ഫെഡററെ പോലൊരു താരത്തിനെതിരെ കളിക്കുമ്പോള്‍ ഉണ്ടാകാവുന്ന ആശങ്കകളെ അതിജീവിക്കാന്‍ കഴിഞ്ഞതാണ് വിജയത്തിന് കാരണം എന്ന് മത്സരത്തിന് ശേഷം കെവിന്‍ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.ഇനിയും രണ്ട് മത്സരങ്ങള്‍  കൂടി ശേഷിക്കുന്നുണ്ടെങ്കിലും ഫെഡറര്‍ക്കെതിരെയുള്ള ഈ വിജയം എന്നെന്നും ഓര്‍മ്മയിലുണ്ടാകുമെന്നും കെവിന്‍ ആന്‍ഡേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രത്യേക പാർലമെന്റ് സമ്മേളനം ഇന്നുമുതൽ; വനിതാ സംവരണ, ഡിലിമിറ്റേഷന്‍ ബില്ലുകൾ ചർച്ചയ്ക്ക്

'സമൂഹമാധ്യമങ്ങള്‍ വഴിയല്ല തീരുമാനം'; കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി; എംപിമാര്‍ക്കും നീരസം

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; 12 ജില്ലകളില്‍ മുന്നറിയിപ്പ്

'ഇന്ത്യയ്ക്ക് കൈമാറരുത്'; മനുഷ്യാവകാശ കോടതിയിൽ ഹർജിയുമായി നീരവ് മോദി

വിഴിഞ്ഞത്ത് അതിക്രൂര കൊലപാതകം; യുവാവിനെ റോഡില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

SCROLL FOR NEXT