Sports

'വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട'; ധോണിയോട് ലത മങ്കേഷ്‌കര്‍

താരത്തിന്റെ വിരമിക്കല്‍ ചര്‍ച്ചയാവുന്നതിനിടെ ധോണിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഗായിക ലത മങ്കേഷ്‌കര്‍

Author : സമകാലിക മലയാളം ഡെസ്ക്

ലോകകപ്പിന് ശേഷം മഹേന്ദ്രസിങ് ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് നേരത്തെ മുതല്‍ റിപ്പോര്‍ട്ടുകളുണ്ട്. ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായതോടെ ധോണിയുടെ വിരമിക്കലും ചര്‍ച്ചയായിരിക്കുകയാണ്. ടീമിനെ വിജയിപ്പിക്കാനാവാത്തതിന്റെ നിരാശയോടെയാണ് ധോണി കളം വിട്ടത്. താരത്തിന്റെ വിരമിക്കല്‍ ചര്‍ച്ചയാവുന്നതിനിടെ ധോണിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഗായിക ലത മങ്കേഷ്‌കര്‍. 

ഇപ്പോഴൊന്നും വിരമിക്കലിനെക്കുറിച്ച് ചിന്തിക്കരുതെന്നാണ് ലത മങ്കേഷ്‌കര്‍ ധോണിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിന് താങ്കളെപ്പോലെയുള്ള ക്രിക്കറ്റ് താരത്തെ ആവശ്യമാണെന്നും ട്വിറ്ററിലൂടെ ഗായിക പറഞ്ഞു. 'നമസ്‌കാരം എംഎസ് ധോണി ജി. നിങ്ങള്‍ റിട്ടയര്‍ ചെയ്യാന്‍ ഒരുങ്ങുന്നതായി ഞാന്‍ കേട്ടു. ദയവായി അങ്ങനെയൊന്നും ചിന്തിക്കരുത്. രാജ്യത്തിന് നിങ്ങളുടെ കളി ആവശ്യമാണ്. വിരമിക്കുന്നതിനെക്കുറിച്ചുള്ള ചിന്തപോലും നിങ്ങള്‍ക്കുണ്ടാവരുതെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.' ലത മങ്കേഷ്‌കര്‍ കുറിച്ചു. 

ന്യൂസിലന്‍ഡിന്റെ 240 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തുടക്കത്തിലെ മുന്‍നിരയെ നഷ്ടമായിരുന്നു. ഏഴാം വിക്കറ്റില്‍ ധോണിയും (50) ജഡേജയും (77) ചേര്‍ന്നുള്ള 116 റണ്‍സിന്റെ കൂട്ടുകെട്ടാണ് മെച്ചപ്പെട്ട സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. എന്നാല്‍ ഇരുവരും പുറത്തായതോടെ ഇന്ത്യ പരാജയം സമ്മതിക്കുകയായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാജ്യത്തിന്റെയും ജനങ്ങളുടേയും വിശ്വാസം ലംഘിച്ചു'; ഗ്യാനേഷ് കുമാറിനെ 'പുറത്താക്കി' ഇന്ത്യ മുന്നണി ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സാക്കി

16കാരിക്ക് നേരെ ലൈംഗികാതിക്രമം, ഡോക്ടര്‍ക്ക് 47 വര്‍ഷം കഠിനതടവും പിഴയും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ലോഡ് ഷെഡിങ് പ്രതിസന്ധി മറികടക്കാൻ കി​ട്ടാ​വു​ന്നി​ട​ത്ത് നി​ന്നെ​ല്ലാം വൈ​ദ്യു​തി വാ​ങ്ങും: മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

'വികസന പ്രക്രിയ അട്ടിമറിക്കാൻ ശ്രമം, കിഫ്ബി ധനസഹായം നൽകുന്ന ഏജൻസി മാത്രം'; വിജിലൻസ് അന്വേഷണത്തിനെതിരെ പിണറായി