Sports

വിവാഹ വസ്ത്രത്തില്‍ നിന്ന് കവര്‍ ഡ്രൈവും പുള്‍ ഷോട്ടും; വൈറലായി ബംഗ്ലാ താരത്തിന്റെ ഫോട്ടോഷൂട്ട് 

പുതിയ ഒരാളെ ഒപ്പം കൂട്ടുന്നതിന്റെ ആഘോഷത്തിന് ഇടയിലും ഈ ബാറ്റും പന്തും തന്നെയാണ് സന്‍ജിദ ഒപ്പം കൂടെ കൂട്ടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: ഭാവനയുടെ അങ്ങേതലയ്ക്കല്‍ നിന്നുള്ള വെഡ്ഡിങ് ഫോട്ടോഷൂട്ടുകളാണ് ഇപ്പോള്‍ നമ്മുടെ മുന്‍പിലേക്ക് വരുന്നത്. ആ കൂട്ടത്തില്‍ വൈറലാവുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് താരം സന്‍ജിദ ഇസ്ലാമിന്റെ ഫോട്ടോഷൂട്ട്. 

ബാറ്റും പന്തും ഗ്രൗണ്ടുമാണ് സന്‍ജിദയ്ക്ക് ജീവിതം. പുതിയ ഒരാളെ ഒപ്പം കൂട്ടുന്നതിന്റെ ആഘോഷത്തിന് ഇടയിലും ഈ ബാറ്റും പന്തും തന്നെയാണ് സന്‍ജിദ ഒപ്പം കൂടെ കൂട്ടുന്നത്. ബംഗ്ലാദേശ് രീതിയില്‍ വിവാഹ വസ്ത്രങ്ങള്‍ ധരിച്ച് സന്‍ജിദ ബാറ്റുമായി സ്റ്റംപിന് മുന്‍പില്‍ നില്‍ക്കുകയാണ്. 

വിവാഹ വസ്ത്രത്തില്‍ നിന്ന് കവര്‍ ഡ്രൈവും, പുള്‍ ഷോട്ടും സനിജ്ദ കളിക്കുന്നുണ്ട്. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലെ മധ്യനിര താരമാണ് സനിജ്ദ. 16 ഏകദിനവും, 54 ടി20യും എട്ട് വര്‍ഷം നീണ്ട തന്റെ കരിയറില്‍ 24കാരിയായ സന്‍ജിദ ബംഗ്ലാദേശിന് വേണ്ടി കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 174 റണ്‍സും, ട്വന്റി20യില്‍ 520 റണ്‍സും സന്‍ജിദ സ്‌കോര്‍ ചെയ്തു. 

സന്‍ജിദയുടെ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ ഐസിസിയും പങ്കുവെച്ചു. വസ്ത്രം, ആഭരണങ്ങള്‍, ക്രിക്കറ്റ് ബാറ്റ്...ക്രിക്കറ്ററുടെ വെഡ്ഡിങ് ഫോട്ടോഷൂട്ട് ഇങ്ങനെയായിരിക്കും എന്നാണ് ഐസിസി ചിത്രത്തിനൊപ്പം കുറിച്ചത്. രംഗ്പൂരില്‍ നിന്നുള്ള ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം മിം മൊസാഡിയക്കാണ് സന്‍ജിദയുടെ വരന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; 'ഇതോ ധൂര്‍ത്ത്?'; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം