Sports

വീനസിന്റെ ഭീഷണി അതിജീവിച്ച് സെറീന, ടോപ് സീഡ് ഓപ്പണില്‍ ത്രില്ലിങ് ജയം 

23 വട്ടം ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ട സഹോദരിയെ ആദ്യ സെറ്റ് പിടിച്ചെടുത്ത് വീനസ് ഉലച്ചെങ്കിലും കരുത്ത് കാട്ടി സെറീന തിരിച്ചുവന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലെക്‌സിങ്ടണ്‍: വീനസ് സൃഷ്ടിച്ച ഭീഷണി മറികടന്ന് സെറീന ടോപ് സീഡ് ഓപ്പണിന്റെ ക്വാര്‍ട്ടറില്‍. 2 മണിക്കൂറും 19 മിനിറ്റും നീണ്ട ത്രില്ലിങ് മത്സരത്തില്‍ 3-6, 6-3,6-4 എന്ന സ്‌കോറിനാണ് സെറീന കളി പിടിച്ചത്. 

23 വട്ടം ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ട സഹോദരിയെ ആദ്യ സെറ്റ് പിടിച്ചെടുത്ത് വീനസ് ഉലച്ചെങ്കിലും കരുത്ത് കാട്ടി സെറീന തിരിച്ചുവന്നു. സെറ്റുകള്‍ നേരിട വ്യത്യാസത്തില്‍ നഷ്ടപ്പെട്ടതോടെ അവസാന രണ്ട് കളി ജയിണം എന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. കാണികള്‍ ഇല്ലാത്തത് കൂടുതല്‍ ആശ്വാസം നല്‍കിയെന്നും മത്സരത്തിന് ശേഷം സെറീന പറഞ്ഞു.

ഇവിടെ ജയിക്കാനല്ല ഞാന്‍ എത്തിയത്. ഏതാനും മത്സരങ്ങള്‍ ജയിച്ച് എന്താണ് സംഭവിക്കുന്നത് മനസിലാക്കാനാണ് ഞാന്‍ ഇവിടെ എത്തിയത്. ഇങ്ങനെ ഞാന്‍ ഒരു ടൂര്‍ണമെന്റിന് എത്തുന്നത് ആദ്യവും...കുഞ്ഞുണ്ടായതിന് ശേഷം ഇത്രയും സമയം എനിക്ക് ഇങ്ങനെ ലഭിച്ചിട്ടില്ല. 

അതുകൊണ്ട് ഇപ്പോള്‍ താളം കണ്ടെത്തി എന്താണ് സംഭവിക്കുന്നത് എന്ന് നോക്കുകയാണ് ഞാന്‍, സെറീന പറഞ്ഞു. 31 വട്ടം വീനസിനെതിരെ നേര്‍ക്കുനേര്‍ വന്നതില്‍ സെറീനയുടെ 19ാം ജയമാണ് ഇത്. ക്വാര്‍ട്ടറില്‍ ഷെല്‍ബി റോജേഴ്‌സാണ് സെറീനയുടെ എതിരാളി. കനേഡിയന്‍ താരം ലെയ്‌ലാ ആനി ഫെര്‍ണാണ്ടസിനെ തോല്‍പ്പിച്ചാണ് ഷെല്‍ബി ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT