Sports

വെടിക്കെട്ട് ബാറ്റിങ്ങാണ്; പക്ഷേ ഈ അപൂർവ നേട്ടവും വാർണർക്ക് തന്നെ; ഒപ്പം ഒരു റെക്കോർഡ് നഷ്ടവും

വെടിക്കെട്ട് ബാറ്റിങിലൂടെ എതിരാളികളുടെ ഉറക്കം കെടുത്തുന്ന വാർണറാണ് ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസുമായി മുന്നേറുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജയ്‌പൂര്‍: ഐപിഎല്ലിന്റെ ഈ സീസണിൽ മിന്നും ഫോമിലാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓസ്ട്രേലിയൻ ഓപണർ ഡേവിഡ് വാർണർ. വെടിക്കെട്ട് ബാറ്റിങിലൂടെ എതിരാളികളുടെ ഉറക്കം കെടുത്തുന്ന വാർണറാണ് ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസുമായി മുന്നേറുന്നത്. 611 റൺസുമായി ഓറഞ്ച് ക്യാപ് വാർണർക്ക് സ്വന്തം. 

ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരായ പോരാട്ടത്തിൽ ഒരപൂർവ റെക്കോർഡ് വാർണറെ തേടിയെത്തി. ഐപിഎല്ലില്‍ ഒരു ഇന്നിങ്സില്‍ ബൗണ്ടറി കൂടാതെ കൂടുതല്‍ റണ്‍സെടുത്ത താരമെന്ന നേട്ടമാണ് വാർണർ നേടിയത്. 32 പന്തില്‍ 37 റണ്‍സാണ് രാജസ്ഥാനെതിരെ വാർണർ നേടിയത്. വെടിക്കെട്ട് ബാറ്റിങിലൂടെ സീസണിൽ കുതിക്കുന്ന വാർണർ ഒരു ഫോറും സിക്സും ഇല്ലാതെയാണ് ഇത്രയും റൺസ് എടുത്തത്. 2017ല്‍ സണ്‍റൈസേഴ്‌സിനെതിരെ 39 പന്തില്‍ ബൗണ്ടറികളില്ലാതെ 34 റണ്‍സെടുത്ത റൈസിങ് പൂനെ സൂപ്പര്‍ജയ‌ന്‍റ്‌ താരം സ്റ്റീവൻ സ്‌മിത്തിന്‍റെ പേരിലായിരുന്നു നിലവിലെ റെക്കോര്‍ഡ്. 

മത്സരത്തില്‍ 37 റൺസില്‍ നില്‍ക്കേ പുറത്തായതോടെ ഐപിഎല്ലില്‍ തുടര്‍ച്ചയായി ആറ് അര്‍ധ സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്താന്‍ വാര്‍ണര്‍ക്കായില്ല. അഞ്ച് അര്‍ധ സെഞ്ച്വറികള്‍ വീതം നേടിയ വീരേന്ദര്‍ സെവാഗിനും ജോസ് ബട്‌ലറിനുമൊപ്പം റെക്കോര്‍ഡ് ഇനി വാർണറും പങ്കിടും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT