Sports

വ്യാജ രേഖയുണ്ടാക്കി അണ്ടര്‍ 16 താരത്തെ ടീമില്‍ എത്തിച്ചു; മുനാഫ് പട്ടേലിനെതിരെ കേസെടുത്തേക്കും

ഗുജറാത്ത് ക്രിക്കറ്റ് ടീമില്‍ ഇടം നേടാന്‍ അണ്ടര്‍ 16 താരം വ്യാജ രേഖയുണ്ടാക്കിയ സംഭവത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുനാഫ് പട്ടേലിനും പങ്ക്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്ത് ക്രിക്കറ്റ് ടീമില്‍ ഇടം നേടാന്‍ അണ്ടര്‍ 16 താരം വ്യാജ രേഖയുണ്ടാക്കിയ സംഭവത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുനാഫ് പട്ടേലിനും പങ്ക്. ഗുജറാത്ത് സ്വദേശി അല്ലാത്ത ശിവം ഭരദ്വാജ് എന്ന കളിക്കാരന്‍ വ്യാജ രേഖ ഉപയോഗിച്ച് ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ ടീമില്‍ ഇടം നേടുകയായിരുന്നു. 

എന്നാല്‍ ശിവം ഭരത്വാജിന്റെ പ്രായം 16ല്‍ കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഗുജറാത്തിലെ ഇക്ഹാര്‍ എന്ന ഇടത്തില്‍ നിന്ന് വരികയാണെന്നാണ് ഭരത്വാജിന്റെ രേഖകളില്‍ പറയുന്നത്. എന്നാല്‍ രേഖകളില്‍ പറയുന്ന സ്‌കൂളുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെ ഒരു കുട്ടി പഠിക്കുന്നില്ലെന്നായിരുന്നു മറുപടി. 

ഇതോടെ നടത്തിയ അന്വേഷണത്തില്‍ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തി. ബറോഡ ക്രിക്കറ്റ് അക്കാദമിയിലേക്ക് ഭരത്വാജിന് വഴി തുറന്ന് കൊടുത്തത് മുനാഫ് പട്ടേല്‍ ആണെന്നതാണ് ഇന്ത്യന്‍ പേസറെ കുഴക്കുന്നത്. 

ഭരത്വാജിന്റെ രേഖകളില്‍ പറയുന്ന ഇക്ഹര്‍ മുനാഫ് പട്ടേലിന്റെ ജന്മസ്ഥലമാണ്. സംഭവത്തില്‍ മുനാഫ് പട്ടേലിനെതിരെ കേസെടുക്കുമോയെന്ന് വ്യക്തമല്ല. ജൂലൈ 23ന് ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെ ജനറല്‍ ബോര്‍ഡ് മീറ്റിങ്ങില്‍ വിഷയം ചര്‍ച്ച ചെയ്യും. കേസ് കൊടുക്കുന്നത് സംബന്ധിച്ച തീരുമാനം ഇതിന് ശേഷമാവും ഉണ്ടാവുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

500 സമ്പന്നര്‍ക്ക് ഒറ്റ ദിവസം 336 ബില്യണ്‍ ഡോളര്‍ നേട്ടം; മസ്‌കിന്റെ ആസ്തി 1.27 ട്രില്യണ്‍ ഡോളര്‍ കടന്നു

കുവൈത്തില്‍ നാലാം ടെര്‍മിനല്‍ ഭാഗികമായി തുറക്കും; രാജ്യാന്തര സര്‍വീസ് വീണ്ടും തുടങ്ങും

'പിഎം ശ്രീയിൽ ഇടതു സർക്കാർ ഒരു പൈസപോലും വാങ്ങിയിട്ടില്ല; മുഖ്യമന്ത്രി വസ്തുതകൾ മൂടിവെക്കുന്നു': വി. ശിവൻകുട്ടി

'ഇപ്പോൾ ഞാനും ഇവിടെയാണ്'; 'റെഡ് ഫ്ലാ​ഗ്' പോസ്റ്റുമായി നസ്രിയ, ഇതെന്ത് പറ്റിയെന്ന് ചോദിച്ച് ആരാധകർ

SCROLL FOR NEXT