Sports

ശിക്ഷിക്കപ്പെടും എന്നതിനാല്‍ കൂടുതല്‍ പറയുന്നില്ല; സമനിലയ്ക്ക് പിന്നാലെ ധോനി

Author : സമകാലിക മലയാളം ഡെസ്ക്

റണ്‍ ഔട്ടുകള്‍ നമുക്ക് തിരിച്ചടിയായിരുന്നു. പിന്നെ ശിക്ഷിക്കപ്പെടും എന്നതിനാല്‍ ചില കാര്യങ്ങള്‍ പറയുന്നില്ലാ. അഫ്ഗാനിസ്ഥാനെതിരെ സമനിലയില്‍ കുരുങ്ങിയതിന് ശേഷം ഇന്ത്യന്‍ നായകന്‍ ധോനിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 

തെറ്റായ തീരുമാനം എടുത്ത് തന്റെ വിക്കറ്റ് കളഞ്ഞ അമ്പയറെയാണ് ധോനി ലക്ഷ്യം വെച്ചതെന്ന് വ്യക്തം. 200ാം ഏകദിനത്തില്‍ ഇന്ത്യയെ നയിക്കാനിറങ്ങിയ ധോനി എട്ട് റണ്‍സ് എടുത്ത് നില്‍ക്കെ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങുകയായിരുന്നു. എന്നാല്‍ ജാവേദ് അഹ്മാദിയുടെ ഡെലിവറി ലെഗ് സ്റ്റമ്പിന് പുറത്തേക്കാണ് പോയതെന്ന് റിപ്ലേകളില്‍ വ്യക്തമായിരുന്നു. 

റിവ്യു ഇല്ലായിരുന്നതിനാല്‍ ധോനിക്ക് ഡ്രസിങ് റൂമിലേക്ക് മടങ്ങേണ്ടി വരികയായിരുന്നു. ധോനിയുടെ എല്‍ബിഡബ്ല്യുവിന് പുറമെ ദിനേശ് കാര്‍ത്തിക്കിന്റെ വിക്കറ്റ് പോയതും സംശയത്തിന്റെ നിഴലിലായിരുന്നു. 44 റണ്‍സ് എടുത്ത് കാര്‍ത്തിക് ക്രീസില്‍ നിലയുറപ്പിക്കാന്‍ തുടങ്ങവെയായിരുന്നു മുഹമ്മദ് നബിയുടെ ഡെലിവറിയില്‍ അമ്പയര്‍ ഔട്ട് വിധിച്ചത്. 

എന്നാല്‍ റിപ്ലേകളില്‍ ലെഗ് സ്റ്റമ്പിന് പുറത്തേക്കാണ് ബോള്‍ പോയതെന്ന് വ്യക്തമായിരുന്നു. അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്യാനാവാതെ കാര്‍ത്തിക്കിനും പവലിയനിലേക്ക് മടങ്ങേണ്ടി വരികയായിരുന്നു. 

ഇന്ത്യയുടെ ജയം നിശ്ചയിക്കുന്നതായിരുന്നു അവസാന ഓവറിലെ ജഡേജയുടെ ബൗണ്ടറി. അമ്പയര്‍ ഫോറാണ് വിധിച്ചത് എങ്കിലും റിപ്ലേകളില്‍ അത് സിക്‌സായിരുന്നു എന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി വിജയ്; മോഹന്‍ലാലിനൊപ്പം കൊച്ചിയില്‍ വേദി പങ്കിടും

തൃശ്ശൂരിലെ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ അവസരം; തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, നഴ്‌സ് ഒഴിവുകൾ

ബ്രേക്ക്ഫാസ്റ്റിന് പ്രോട്ടീൻ ഷേക്ക് മാത്രം മതിയോ? ഈ അബദ്ധങ്ങൾ ഒഴിവാക്കിയാൽ ഗുണം ഇരട്ടിയാകും

പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; യുവാവ് അറസ്റ്റിൽ, പിന്നിൽ വൻ റാക്കറ്റെന്ന് പൊലീസ്

എസ്‌ഐപി vs സുകന്യ സമൃദ്ധി യോജന vs പിപിഎഫ്; പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ മികച്ച സ്‌കീം ഏത്?, താരതമ്യപഠനം