Sports

ഷമി ഹീറോ തന്നെ! കുറ്റിയിളക്കുന്നതില്‍ ദയയില്ല; കൂട്ടക്കുരുതി തുടങ്ങി

ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ഡി കോക്ക് ആയിരുന്നു ഷമിയുടെ അടുത്ത ഇര. പിച്ച് ചെയ്ത ശേഷം നേരെ എത്തിയ പന്തില്‍ ഡികോക്കിന്റെ കണക്കു കൂട്ടലും തെറ്റി

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം ടെസ്റ്റിന്റെ അവസാന ദിനം സ്പിന്നര്‍മാര്‍ കളി പിടിക്കും എന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാലവിടെ മുഹമ്മദ് ഷമിക്കും വേറെ പ്ലാനുണ്ടായിരുന്നു. അഞ്ചാം ദിനം കളി തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ ഷമി വീഴ്ത്തിയത് മൂന്ന് വിക്കറ്റ്. അതില്‍ ഡുപ്ലസിസിനെ ബൗള്‍ഡ് ചെയ്ത വിധമാണ് ആരാധകരെ കൗതുകത്തിലാക്കുന്നത്.

ബവുമയെ ബൗള്‍ഡ് ചെയ്താണ് ഷമി തുടങ്ങിയത്. ഷമിയുടെ ഔട്ട്‌സൈഡ് ഓഫായി കുത്തിത്തിരിഞ്ഞെത്തിയ പന്തിലെ ലെങ്ത് കണക്കു കൂട്ടുന്നതില്‍ ഡുപ്ലസിസിന് പിഴച്ചപ്പോഴാണ് ഷമി രണ്ടാം ഇന്നിങ്‌സിലെ രണ്ടാം വിക്കറ്റ് നേടിയത്. പന്ത് ലീവ് ചെയ്യാനായിരുന്നു ഡുപ്ലസിസിന്റെ ശ്രമം. എന്നാല്‍ ഓഫ് സ്റ്റംപ് പന്ത് ഇളക്കിയതോടെ സൗത്ത് ആഫ്രിക്കന്‍ നായകന് പവലിയനിലേക്ക് മടങ്ങേണ്ടി വന്നു.

അവിടം കൊണ്ടും തീര്‍ന്നില്ല. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ഡി കോക്ക് ആയിരുന്നു ഷമിയുടെ അടുത്ത ഇര. പിച്ച് ചെയ്ത ശേഷം നേരെ എത്തിയ പന്തില്‍ ഡികോക്കിന്റെ കണക്കു കൂട്ടലും തെറ്റി. പ്രതിരോധിക്കാനായിരുന്നു ഡികോക്കിന്റെ ശ്രമം. എന്നാല്‍, പന്ത് ഓഫ് സ്റ്റംപ് ഇളക്കി ഡികോക്കിനെ പൂജ്യത്തിന് പവലിയനിലേക്ക് മടക്കി.

മുഹമ്മദ് ഷമി പ്രഹരിച്ച് തുടങ്ങിയതോടെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് എന്ന നിലയിലേക്ക് സൗത്ത് ആഫ്രിക്ക വീണു. ആദ്യ സെഷന്‍സ് തന്നെ ഇത്ര വലിയ വെല്ലുവിളി തീര്‍ക്കുമ്പോള്‍ സൗത്ത് ആഫ്രിക്കയ്ക്ക് ഒരു ദിനം അതിജീവിക്കുക എന്നത് വലിയ കടമ്പയാവുന്നു. 24 ഓവര്‍ സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സ് പിന്നിടുമ്പോള്‍ സന്ദര്‍ശകര്‍ക്ക് ഇനി ജയിക്കാന്‍ 331 റണ്‍സ് കൂടി വേണം. സമനിലയിലാക്കാന്‍ 86.3 ഓവര്‍ പിടിച്ചു നില്‍ക്കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂര്‍ പൂരത്തിന്റെ ഒരുക്കത്തിനിടെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; 40 പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക നിഗമനം

'എന്തൊരു കഷ്ടമാണ്'; യുവതാരം ആയുഷ് മാത്രെ പരിക്കേറ്റ് പുറത്ത്, വലഞ്ഞ് ചെന്നൈ

'കറുത്തച്ചന്‍ ഊട്ട്' സിനിമയാകുന്നു; 'കളങ്കാവല്‍' സംവിധായകന്റെ ചിത്രത്തില്‍ നായകന്‍ ജയസൂര്യ

'ഭരതൻമൂപ്പര് തെങ്ങ് കൃഷി നടത്തിയത് എന്തിനാണെന്ന് ഇപ്പോൾ മനസിലായില്ലേ ?'; 'മോഹിനിയാട്ട'ത്തിലെ കർമ എഫക്ട് കണ്ടുപിടിച്ച് ആരാധകർ

ബിപി വെറും നമ്പർ അല്ല, 30കളിലെ രക്തസമ്മർദം 50കളിലെ ഹൃദയാഘാതം പ്രവചിക്കും

SCROLL FOR NEXT