Sports

ഷാരൂഖ് ഖാനെ പിന്തള്ളി, കോഹ്ലി വിലയേറിയ സെലിബ്രിറ്റി ബ്രാന്‍ഡ് 

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാറൂഖ് ഖാനെ പിന്തള്ളി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്ലി രാജ്യത്തെ ഏറ്റവും മൂല്യമേറിയ സെലിബ്രിട്ടിയായി

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാറൂഖ് ഖാനെ പിന്തള്ളി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്ലി രാജ്യത്തെ ഏറ്റവും മൂല്യമേറിയ സെലിബ്രിട്ടിയായി. 144മില്ല്യണ്‍ യുഎസ് ഡോളറാണ് ഇന്ത്യന്‍ നായകന്റെ ബ്രാന്‍ഡ് വാല്യൂ. വിരാട് കൊഹ്ലിയുടെ മൂല്യം കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് 56ശതമാനം വര്‍ദ്ധിച്ചിരിക്കുകയാണ്.

കളിക്കളത്തിലെ പ്രകടനത്തില്‍ ഉണ്ടായ മികവും കൊഹ്ലിയുടെ ജനപ്രീതി വര്‍ദ്ധിച്ചതുമാണ് ഈ മൂല്യവര്‍ദ്ധനയ്ക്ക് പിന്നില്‍. വിവിധ ബ്രാന്‍ഡുകള്‍ അവരുടെ ഉല്‍പന്നങ്ങളുടെ മുഖമാക്കാനും ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ഇന്ന് ആദ്യം തിരഞ്ഞെടുക്കുന്നത് വിരാട് കൊഹ്ലിയെയാണ്. റാംങ്കിംഗ് പുറത്തുവിടാന്‍ തുടങ്ങിയതില്‍ പിന്നെ ആദ്യമായാണ് ഷാറൂഖ് ഖാന്‍ ഒന്നാം സ്ഥാനത്തുനിന്ന് മാറ്റപ്പെടുന്നത്. 

വിരാട് ഒന്നാമതെത്തിയതോടെ കിംഗ് ഖാന്‍ പട്ടികയില്‍ രണ്ടാമതായി. 106 മില്ല്യണ്‍ യുഎസ് ഡോളറാണ് ഷാറൂഖിന്റെ ബ്രാന്‍ഡ് വാല്യൂ. 2016ലെ അപേക്ഷിച്ച് 20ശതമാനത്തിന്റെ കുറവാണ് ഇതില്‍ കാണാന്‍ കഴിയുന്നത്. 93മില്ല്യണ്‍ ഡോളര്‍ മൂല്യവുമായി ദീപികാ പദുക്കോണ്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി.2017 ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ കൊഹ്ലി 20ബ്രാന്‍ഡുകളോടൊപ്പമാണ് സഹകരിച്ചിട്ടുള്ളത്. ഷാറൂഖ് 21 ദീപിക 23 ബ്രാന്‍ഡുകളോടൊപ്പം പ്രവര്‍ത്തിച്ചു. 

47മില്ല്യണ്‍ യുഎസ് ഡോളര്‍ മൂല്യമാണ് ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനുള്ളത്. ലിസ്റ്റിലെ ആദ്യ 15ല്‍ ഇടം നേടുന്ന് ആദ്യ വനിതാ കായിക താരം പിവി സിന്ദുവാണ്. 15മില്ല്യണ്‍ യുഎസ് ഡോളറാണ് സിന്ദുവിന്റെ ബ്രാന്‍ഡ് വാല്യൂ. മുന്‍ ഇന്ത്യന്‍ നായകന്‍ ധോണി 21മില്ല്യണ്‍ യുഎസ് ഡോളര്‍ മൂല്യവുമായി 13-ാം സ്ഥാനത്താണുള്ളത്. 

ബോളീവുഡ് താരങ്ങള്‍ ആധിപത്യം സ്ഥാപിക്കുന്ന ലിസ്റ്റില്‍ അവര്‍ക്ക് കടുത്ത മത്സരം തന്നെയാണ് വിരാടും ധോണിയും സിന്ദുവും അടങ്ങുന്ന കായിക പട നല്‍കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! മമ്മൂട്ടിയും മോഹൻലാലും ഇനി ആർക്ക് വേണ്ടി വോട്ട് പിടിക്കും'; ലക്ഷ്മിപ്രിയയെ ട്രോളി സോഷ്യൽ മീഡിയ

വിസ്മയം കോണ്‍ഗ്രസില്‍ മാത്രമല്ല!; സണ്ണി ജോസഫിന്റെ സഹോദരന്‍ ഇന്ന് ബിജെപിയില്‍ ചേരും

'ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ? ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും?'

ചൂടുകാലത്ത് എസി നല്ലതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

SCROLL FOR NEXT