Sports

സംഭവം കളറായി; ക്രോസ് ബാര്‍ ചലഞ്ചുമായി അനസ്; വെല്ലുവിളി ഏറ്റെടുത്ത് ജിറോണ, മെല്‍ബണ്‍ സിറ്റി താരങ്ങള്‍

മലയാളി പ്രതിരോധ താരം അനസ് എടത്തൊടിക ക്രോസ് ബാര്‍ ചലഞ്ചുമായി രംഗത്തെത്തിയതാണ് ശ്രദ്ധേയം

Author : സമകാലിക മലയാളം ഡെസ്ക്

ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ് പ്രീ സീസണ്‍ പോരാട്ടത്തിന്റെ ആവേശത്തിലാണ് കേരളം. 24 മുതല്‍ 28 വരെ കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്, ലാ ലിഗയിലെ ജിറോണ എഫ്.സി എ ലീഗ് ക്ലബ് മെല്‍ബണ്‍ സിറ്റി ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 

മലയാളി പ്രതിരോധ താരം അനസ് എടത്തൊടിക ക്രോസ് ബാര്‍ ചലഞ്ചുമായി രംഗത്തെത്തിയതാണ് ശ്രദ്ധേയം. ജിറോണ എഫ്.സി പ്രതിരോധ താരം അലക്‌സ് ഗ്രാനലും മെല്‍ബണ്‍ സിറ്റി ഗോള്‍ കീപ്പര്‍ ഡീന്‍ ബോസനിസും അത് ഏറ്റെടുത്തതോടെ സംഭവം കളറായി. അഞ്ച് വീതം പന്തുകള്‍ നിരത്തി വച്ച് ഏറ്റവുമധികം തവണ പന്ത് ക്രോസ് ബാറില്‍ തട്ടിക്കുന്നത് ആരാണെന്നായിരുന്നു ചലഞ്ച്. 

അനസാണ് ശ്രമത്തിന് തുടക്കമിടുന്നത്. പക്ഷേ അഞ്ചില്‍ ഒരു പന്ത് മാത്രമാണ് അനസിന് ക്രോസ് ബാറില്‍ തട്ടിക്കാനായത്. വെല്ലുവിളി ഏറ്റെടുത്ത ജിറോണയുടെ ഗ്രാനലാകട്ടെ അഞ്ചില്‍ മൂന്നും ക്രോസ് ബാറില്‍ തട്ടിച്ച് മിന്നും പ്രകടനം നടത്തി. മെല്‍ബണ്‍ സിറ്റി താരം ബോസനിസിനും ഒരു പന്ത് മാത്രമാണ് ക്രോസ് ബാറില്‍ തട്ടിക്കാന്‍ സാധിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കളിച്ചുകൊണ്ടിരിക്കുമ്പോൾ സൂര്യാതപമേറ്റു; ആലപ്പുഴയിൽ എട്ടു വയസുകാരൻ ആശുപത്രിയിൽ

വിവാഹേതര ബന്ധം എതിർത്തു, ഭാര്യയെ പേപ്പര്‍ കട്ടറിന് കഴുത്തറുത്ത് കൊന്നു; വാവിട്ട് നിലവിളിച്ച് 'ഓവര്‍ ആക്ടിങ്'; ഒടുവില്‍ ട്വിസ്റ്റ്

ഹജ്ജ് തീര്‍ഥാടനം; അധിക ടിക്കറ്റ് നിരക്കായ 10,000 രൂപ കേന്ദ്രം ഏറ്റെടുക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ലീഗ്

അധികം മെനക്കെടാതെ കുടവയറു കുറയ്ക്കാൻ ഇ‍ഞ്ചി കൊണ്ടൊരു സിംപിൾ മാജിക്

SCROLL FOR NEXT