Sports

സച്ചിനല്ല, ഇന്ത്യയുടെ എക്കാലത്തേയും മികച്ച മാച്ച് വിന്നർ ആ താരമെന്ന് ലക്ഷ്മൺ 

ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ കളിയിലൂടെയും നേതൃപാടവത്തിലൂടെയും മാറ്റി മറിച്ച സംഘമായിരുന്നു അവരുടേത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: സച്ചിൻ, ​ഗാം​ഗുലി, ദ്രാവിഡ്, കുംബ്ലെ, ലക്ഷ്മൺ എന്നിവർ ഒരുമിച്ചു കളിച്ച ഇന്ത്യൻ ടീം സുവർണ കാലത്തെ അടയാളപ്പെടുത്തുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ കളിയിലൂടെയും നേതൃപാടവത്തിലൂടെയും മാറ്റി മറിച്ച സംഘമായിരുന്നു അവരുടേത്. ഇന്ത്യയുടെ എക്കാലത്തേയും ഏറ്റവും വലിയ മാച്ച് വിന്നർ ആരാണെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് വിവിഎസ് ലക്ഷ്മൺ. 

ഇന്ത്യയുടെ എക്കാലത്തെയും വലിയ മാച്ച് വിന്നറായി ലക്ഷ്മൺ കാണുന്നത് അനില്‍ കുംബ്ലെയെയാണ്. ഒപ്പം കളിച്ചവരിലും ഏറ്റവും മികച്ച മാച്ച് വിന്നര്‍ എന്ന് പറയാവുന്നത് കുംബ്ലെ ആണെന്നും ലക്ഷ്മണ്‍ പറഞ്ഞു.

ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ബിക്കായി കളിക്കുമ്പോഴാണ് കുംബ്ലെയെ ആദ്യമായി നേരിട്ടത്. അന്ന് തന്നെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ പന്ത് പാഡില്‍ തട്ടിയ ശബ്ദം ഇപ്പോഴും മറക്കാനാവില്ല. അതിന് തൊട്ടു മുമ്പത്തെ പന്ത് ബാക് ഫൂട്ടില്‍ നല്ല രീതിയില്‍ കളിച്ചിരുന്നു. എന്നാല്‍ കുംബ്ലെയുടെ അടുത്ത പന്ത് കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ തന്റെ പാഡില്‍ കൊണ്ടതായും വിക്കറ്റിന് മുന്നിൽ കുടുങ്ങിയതായും ലക്ഷ്മൺ വ്യക്തമാക്കി.

മത്സര ശേഷം കുബ്ലെ പറഞ്ഞത്, നല്ല ബാക് ഫൂട്ട് കളിക്കാരനാണ് താങ്കളെന്ന് കേട്ടിട്ടുണ്ട് എന്നും അതുകൊണ്ടാണ് അത്തരമൊരു പന്തെറിഞ്ഞത് എന്നുമായിരുന്നു. 1993ല്‍ ഹൈദരാബാദിലെ ജിംഖാന ഗ്രൗണ്ടില്‍ വച്ച് ജവഗല്‍ ശ്രീനാഥിന്റെയും വെങ്കടപതി രാജുവിന്റെയും സാന്നിധ്യത്തിലാണ് താന്‍ ആദ്യമായി കുംബ്ലെയെ കണ്ടതെന്നും ലക്ഷ്മണ്‍ പറഞ്ഞു.

ഇന്ത്യക്കായി 134 ടെസ്റ്റില്‍ കളിച്ച ലക്ഷ്മണിനൊപ്പം 84 ടെസ്റ്റിലും അനില്‍ കുംബ്ലെയും ഉണ്ടായിരുന്നു. 2006-2008 കാലയളവില്‍ കുംബ്ലെയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലും ലക്ഷ്മണ്‍ കളിച്ചു. ഇന്ത്യക്കായി ടെസ്റ്റില്‍ 619 വിക്കറ്റുൾ വീഴ്ത്തിയ ഇതിഹാസമാണ് കുംബ്ലെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന