Sports

സച്ചിനോട്‌ സംസാരിക്കരുത്‌, സംസാരിച്ചാല്‍ ആ വേദന സഹിക്കണം; യുവ ബൗളര്‍മാര്‍ക്ക്‌ മഗ്രാത്ത്‌ നല്‍കിയിരുന്ന മുന്നറിയിപ്പ്‌

മഗ്രാത്ത്‌ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ സച്ചിനെ നേരിടുന്നതില്‍ യുവ ബൗളര്‍മാര്‍ക്ക്‌ നല്‍കിയിരുന്ന ഉപദേശം വെളിപ്പെടുത്തി ബ്രെറ്റ്‌ ലീ

Author : സമകാലിക മലയാളം ഡെസ്ക്


മഗ്രാത്ത്‌ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ സച്ചിനെ നേരിടുന്നതില്‍ യുവ ബൗളര്‍മാര്‍ക്ക്‌ നല്‍കിയിരുന്ന ഉപദേശം വെളിപ്പെടുത്തി ബ്രെറ്റ്‌ ലീ. സച്ചിനോട്‌ ഒന്നും സംസാരിക്കരുത്‌ എന്നായിരുന്നു മഗ്രാത്ത്‌ ഞങ്ങള്‍ക്ക്‌ നല്‍കിയ നിര്‍ദേശം.

ടീമില്‍ ഒരു ബൗളിങ്‌ ക്യാപ്‌റ്റന്‍ ഉണ്ടാവും. ഞാന്‍ വളര്‍ന്നു വരുന്ന സമയത്ത്‌ മഗ്രാത്തായിരുന്നു അത്‌. മഗ്രാത്ത്‌ നിര്‍ദേശിക്കും, സച്ചിനോട്‌ സംസാരിക്കരുത്‌. സംസാരിച്ചാല്‍ ആ ദിവസം മുഴുവന്‍ നിങ്ങള്‍ സങ്കടത്തില്‍ കഴിയേണ്ടി വരും...ഞങ്ങളുടെ ബൗളിങ്‌ മീറ്റിങ്ങില്‍ പറഞ്ഞിരുന്നത്‌ അങ്ങനെയാണ്‌, സച്ചിനോട്‌ സംസാരിക്കരുത്‌...ലീ പറയുന്നു.

പാക്‌ മുന്‍ പേസര്‍ സഖ്‌ലെയ്‌ന്‍ മുഷ്‌താഖും സമാനമായ സംഭവത്തെ കുറിച്ച്‌ പറഞ്ഞു. 1997ലാണ്‌ അത്‌. ആദ്യമായി ഞാന്‍ സച്ചിനെ സ്ലെഡ്‌ജ്‌ ചെയ്യുന്നു. ഞാന്‍ പറഞ്ഞതിന്‌ ശേഷം സച്ചിന്‍ എന്റെ അടുത്തേക്ക്‌ വന്ന്‌ പറഞ്ഞു, ഞാന്‍ നിങ്ങളോട്‌ ഒരിക്കലും മര്യദ ഇല്ലാതെ പെരുമാറിയിട്ടില്ല. എന്നോട്‌ നിങ്ങള്‍ മര്യാദയില്ലാതെ പെരുമാറുന്നത്‌ എന്തിനാണെന്നാണ്‌ സച്ചിന്‍ ചോദിച്ചത്‌. അത്‌ കേട്ട്‌ ഞാന്‍ വല്ലാതെയായി. എനിക്ക്‌ എന്ത്‌ പറയണമെന്ന്‌ അറിയാതായെന്നും പാക്‌ മുന്‍ ബൗളര്‍ പറഞ്ഞു.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT