Sports

സച്ചിന്‍ ഔട്ട് ആവല്ലേയെന്ന് ഞാന്‍ ആഗ്രഹിച്ചു, വിക്കറ്റിന് പിന്നില്‍ നിന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കായി പ്രാര്‍ഥിച്ച പാക് നായകന്‍ 

'സച്ചിന്‍ സെഞ്ചുറി നേടും, ബൗളര്‍മാര്‍ക്കെതിരെ ആക്രമിച്ച് കളിക്കും. എന്നാല്‍ എതിരാളികള്‍ക്കെതിരെ ഒരു വാക്കു പോലും പറയില്ല'

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍:  സച്ചിന്‍ ഔട്ടാവരുത് എന്ന് താന്‍ പ്രാര്‍ഥിച്ചിരുന്നതായി പാകിസ്ഥാന്‍ മുന്‍ നായകന്‍ റാഷിദ് ലത്തീഫ്. വിക്കറ്റിന് പിന്നില്‍ ഞാന്‍ നിന്നപ്പോള്‍ നിരവധി ബാറ്റ്‌സ്മാന്മാര്‍ വന്ന് പോയി. എന്നാല്‍ സച്ചിന്‍ ക്രീസിലേക്ക് എത്തുമ്പോള്‍ മാത്രം അദ്ദേഹം പുറത്താവരുതേ എന്ന് എന്റെ മനസ് ആഗ്രഹിച്ചിരുന്നുവെന്ന് ലത്തീഫ് പറയുന്നു. 

വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ സച്ചിന്റെ ബാറ്റിങ് ഞാന്‍ ആസ്വദിച്ചിരുന്നു. ടിവിയില്‍ കാണുമ്പോഴല്ല. സ്റ്റംപിന് പിന്നില്‍ ഞാന്‍ നില്‍ക്കുമ്പോഴാണ്. ലാറ, റിക്കി പോണ്ടിങ്, കാലിസ് എന്നിങ്ങനെ ആരായാലും ഇവര്‍ ഔട്ട് ആവണം എന്നാണ് വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളത്. സച്ചിന്റെ പെരുമാറ്റം വ്യത്യസ്തമാണ്. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ സച്ചിന്‍ പ്രതികരിക്കില്ല, തിരിച്ചൊന്നും പറയില്ല,  ചിരിക്കുക മാത്രം ചെയ്യും...

സച്ചിന്‍ സെഞ്ചുറി നേടും, ബൗളര്‍മാര്‍ക്കെതിരെ ആക്രമിച്ച് കളിക്കും. എന്നാല്‍ എതിരാളികള്‍ക്കെതിരെ ഒരു വാക്കു പോലും പറയില്ല. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ നമ്മള്‍ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ പ്രതികരിക്കുകയുമില്ല. ഒരു ഇന്നിങ്‌സ് കളിച്ച് നിങ്ങള്‍ പോവും. പക്ഷേ നിങ്ങളുടെ പെരുമാറ്റം എക്കാലവും ഓര്‍മിക്കപ്പെടും. നമ്മുടെ ഓര്‍മകളില്‍ സന്തോഷത്തോടെ നിലനില്‍ക്കുകയും, കളിക്കളത്തില്‍ ഏറ്റവും നല്ല പെരുമാറ്റവുമുള്ള താരമാണ് സച്ചിന്‍, ലത്തീഫ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT