Sports

സച്ചിന്‍ മികച്ച നായകനല്ലെന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല; ഗാംഗുലിയോട് ഓപ്പണറാവാന്‍ നിര്‍ദേശിച്ചത് താനെന്ന് മദന്‍ലാല്‍ 

ഗാംഗുലിയുടെ കരിയറിന്റെ തുടക്കത്തിലും സച്ചിന്‍ നായകനായിരിക്കുമ്പോഴും മദന്‍ലാല്‍ ഇന്ത്യന്‍ പരിശീലകന്റെ കുപ്പായത്തിലുണ്ടായി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കരിയറിലെ ആദ്യ നാളുകളില്‍ മധ്യനിരയില്‍ വലഞ്ഞ സൗരവ് ഗാംഗുലിയെ കുറിച്ചും നായക സ്ഥാനത്തെ സച്ചിനെ കുറിച്ചും പറയുകയാണ്
മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ മദന്‍ലാല്‍. ഓപ്പണിങ്ങിലേക്ക് വരാന്‍ ഗാംഗുലിയോട് നിര്‍ദേശിച്ചത് താനാണെന്ന് മദന്‍ലാല്‍ പറയുന്നു. ഗാംഗുലിയുടെ കരിയറിന്റെ തുടക്കത്തിലും സച്ചിന്‍ നായകനായിരിക്കുമ്പോഴും മദന്‍ലാല്‍ ഇന്ത്യന്‍ പരിശീലകന്റെ കുപ്പായത്തിലുണ്ടായി.

ഗാംഗുലിയെ പൂര്‍ണമായും ഞങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണമായിരുന്നു. ഗാംഗുലിക്ക് അത് ഓര്‍മയുണ്ടാവുമോ എന്ന് അറിയില്ല. ഗാംഗുലിയോട് ഞാന്‍ പറഞ്ഞു, അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്താല്‍ ഒന്നും സംഭവിക്കാന്‍ പോവുന്നില്ല, നിങ്ങള്‍ നേരെ ഓപ്പണിങ്ങിലേക്ക് ഇറങ്ങണം...

അങ്ങനെയാവട്ടെ എന്ന രീതിയിലായിരുന്നു ഗാംഗുലിയുടെ മറുപടി. പിന്നെ ഗാംഗുലിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സച്ചിന്റേയും ഗാംഗുലിയുടേയും ഓപ്പണിങ് കൂട്ടുകെട്ട് നമുക്ക് നേട്ടങ്ങള്‍ കൊണ്ടേത്തന്നു. 

സച്ചിന്‍ മികച്ച നായകനല്ല എന്ന അഭിപ്രായത്തോട് താന്‍ യോജിക്കുന്നില്ലെന്നും മദന്‍ലാല്‍ പറഞ്ഞു. എന്നാല്‍ സ്വന്തം പ്രകടനത്തിലാണ് സച്ചിന്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തത്. ടീമിന്റെ കാര്യങ്ങള്‍ നോക്കാന്‍ സച്ചിന് പ്രയാസം നേരിട്ടു. ക്യാപ്റ്റനായിരിക്കുമ്പോള്‍ നിങ്ങളുടെ കാര്യം മാത്രമല്ല നോക്കേണ്ടത്, ബാക്കി 10 കളിക്കാരില്‍ നിന്ന് മികച്ച പ്രകടനം നേടിയെടുക്കാന്‍ കൂടിയാവണം എന്നും മദന്‍ലാല്‍ പറഞ്ഞു. 

ഇന്ന് കോഹ് ലിയും രഹാനെയുമെല്ലാം ക്രീസില്‍ സമയം ആവശ്യപ്പെടുന്നുണ്ട്. എല്ലാ കളിക്കാര്‍ക്കും അവരവരുടേതായ ശൈലിയുണ്ടാവും. ഗാംഗുലിയുടെ പക്കല്‍ എല്ലാമുണ്ട്. എല്ലാവര്‍ക്കും നിലയുറപ്പിക്കാന്‍ സമയം ആവശ്യമാണ്. ഒരോവറില്‍ ഒന്ന് രണ്ട് റണ്‍സ് കൊണ്ട് നിങ്ങള്‍ തൃപ്തിപ്പെടേണ്ടി വന്നേക്കാം. കാരണം സാഹചര്യവുമായി നിങ്ങള്‍ക്ക് പൊരുത്തപ്പെടാനാവണം, മദന്‍ലാല്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

'ഷാജിക്ക.... 9 മ്മക്ക് വേണ്ടാട്ടോ...'; കെ എം ഷാജിയോട് വാഹനം മാറ്റണമെന്ന് ലീഗ് പ്രവര്‍ത്തകര്‍

പ്രതിപക്ഷ നേതാവായശേഷം പിണറായി വിജയന്‍ ആദ്യമായി കണ്ണൂരില്‍; വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം

'ഷോര്‍ട്ട് സര്‍ക്യൂട്ടല്ല, ഇന്ധന ടാങ്കിന്റെ തകരാറുമല്ല'; സോനയുടെ മരണം ആസൂത്രിതമോ? ദുരൂഹത

വിഡിഎസ് സര്‍ക്കാര്‍ അധികാരത്തില്‍, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര, ആശവര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT